HomeTech And gadgetsശബരിമലയിൽ വമ്പൻ ഹിറ്റായി സ്വാമി ചാറ്റ് ബോട്ട്; ഉപയോഗിച്ചത് ലക്ഷങ്ങൾ; ദിനംപ്രതി ഉപയോഗിക്കുന്നത് പതിനായിരത്തോളം പേർ

ശബരിമലയിൽ വമ്പൻ ഹിറ്റായി സ്വാമി ചാറ്റ് ബോട്ട്; ഉപയോഗിച്ചത് ലക്ഷങ്ങൾ; ദിനംപ്രതി ഉപയോഗിക്കുന്നത് പതിനായിരത്തോളം പേർ

ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയ എ.ഐ ചാറ്റ് ബോട്ട് ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എ.ഐ ചാറ്റ് ബോട്ടിലൂടെ ഇടപെടല്‍ നടത്തി. ദിനംപ്രതി പതിനായിരത്തോളം പേരാണ് വാട്ട്‌സാആപ് അധിഷ്ഠിതമായ സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കുന്നത്.

ശബരിമലയിലെ തത്സമയ വിവരങ്ങള്‍ ചാറ്റ്‌ബോട്ടില്‍ ആറ് വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്. തീര്‍ത്ഥാടകര്‍ക്ക് 6238008000 എന്ന വാട്ട്സ്‌ആപ്പ് നമ്ബറിലേക്ക് ഹായ് അയച്ചും ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തും സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കാം. ഇഷ്ടമുള്ള ഭാഷ, ഭക്ഷണ ചാര്‍ട്ടുകള്‍, കെഎസ്‌ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, ക്ഷേത്ര സേവനങ്ങള്‍, താമസ ബുക്കിംഗ് തുടങ്ങിയ വിവരങ്ങള്‍ സ്വാമി എ.ഐ ചാറ്റ് ബോട്ടില്‍ ലഭിക്കും.

നടതുറക്കല്‍, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് &;സ്വാമി ചാറ്റ് ബോട്ടിലൂടെ ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments