HomeTech And gadgetsട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നിൽ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ ? ഇതാ...

ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നിൽ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ ? ഇതാ ഉത്തരവുമായി റെയിൽവേ മന്ത്രാലയം !

നമ്മുടെ ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ X എന്ന അക്ഷരം എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്? അതിന് പ്രത്യേകിച്ച് എന്തെങ്കിലും അർഥമുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അറിയില്ലെങ്കിൽ ആ X -ന്റെ പിന്നിലെ വസ്തുത എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. X എന്ന് രേഖപ്പെടുത്തുന്നത് അത് ട്രെയിനിന്റെ അവസാനത്തെ കോച്ച് ആണെന്ന് സൂചിപ്പിക്കാനാണെന്ന് റെയിൽവേ മന്ത്രാലയം പങ്കുവെച്ച ട്വീറ്റിൽ വ്യക്തമാക്കുന്നു. ട്രെയിൻ മുഴുവൻ കോച്ചുകളുമായാണ് കടന്നുപോയതെന്നും കോച്ചുകളൊന്നും വിട്ടുപോയിട്ടില്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർക്ക് ഉറപ്പാക്കാനും ഈ X സഹായിക്കും.

ഇനി അവസാനത്തെ കോച്ചിനു പിന്നിൽ X എന്ന് രേഖപ്പെടുത്താത്ത ഒരു ട്രെയിൻ സ്റ്റേഷനിലൂടെ കടന്നുപോവുകയാണെന്ന് കരുതുക. ട്രെയിൻ എന്തോ അടിയന്തര സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിന്റെ അവസാനത്തെ കമ്പാർട്മെന്റ് ഇല്ലാതെ മുന്നോട്ടു പോവുകയാണെന്നുമാകും സ്റ്റേഷൻ മാസ്റ്റർ മനസ്സിലാക്കുക. കൂടാതെ എൽ.വി. (LV) എന്നു കൂടി അവസാനത്തെ കോച്ചിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. എൽ.വി. എന്നാൽ ലാസ്റ്റ് വെഹിക്കിൾ എന്നാണ് ഉദ്ദേശിക്കുന്നത്. ട്രെയിനിന്റെ മുഴുവൻ കോച്ചുകളും ഉണ്ടെന്ന് ഗേറ്റ്മെൻമാർക്കും സിഗ്നൽമെൻമാർക്കും കാബിൻ പേഴ്സണൽസിനും ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments