HomeNewsപ്രണയത്തിനു പിന്നിലെ രസതന്ത്രമെന്ത് ? ഇതാ ഒരു ശാസ്ത്രീയ വിശദീകരണം !

പ്രണയത്തിനു പിന്നിലെ രസതന്ത്രമെന്ത് ? ഇതാ ഒരു ശാസ്ത്രീയ വിശദീകരണം !

വെബ് ഡെസ്‌ക്

ഒരു നോട്ടം, ഒരു വാക്ക്, ഒരു സ്പര്‍ശം അതു മതി. കണ്ണില്‍നിന്നും കണ്ണിലേക്കും ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കും ഒരു മിന്നല്‍പിണര്‍ പാഞ്ഞടുക്കും. പിന്നെ അവിടെ പ്രണയം സംഭവിക്കുകയാണ്. കാലവും ദേശവും വര്‍ണ്ണവും വര്‍ഗ്ഗവും ഒന്നും പ്രണയത്തിന് അതിരിടുന്നില്ല. ലോകത്തെവിടെയും പ്രണയത്തിന്റെ നിറവും താളവും ഊഷ്മളതയും ഒന്നുതന്നെയാണ്. കാരണം ഇതൊരു സഹജമാനുഷിക ഭാവമാണ്.
പ്രണയത്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ച് പഠനങ്ങള്‍ ആരംഭിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ആണിനും പെണ്ണിനും ഉണ്ടാകുന്ന പരസ്പര ആകര്‍ഷണത്തിന്റെ പൊരുള്‍ തേടിയ ഗ്രീക്ക് ചിന്തകന്‍ അതിനെ നാലായി തിരിച്ചു. ലിബിഡോ, ഇറോസ്, ഫീലിയ, അഗാപെ. എന്നിങ്ങനെയാണ് ഗ്രീക്ക് ചിന്തകളില്‍ പ്രണയത്തെ തരംതിരിച്ചിരിക്കുന്നത്. ലൈംഗികതയില്‍ അധിഷ്ഠിതമായ സ്നേഹമാണ് ലിബിഡോ. പ്രണയത്തിലെ കാമത്തിന്റെ അംശത്തെയാണ് അവര്‍ ഇവിടെ കണ്ടെത്തുന്നത്. വ്യക്തിബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഇറോസ്. സൌഹൃദവും ചങ്ങാത്തവുമാണ് ഫീലിയ. സര്‍വ്വചരാചരങ്ങളോടുമുള്ള അളവറ്റ സ്നേഹമാണ് നാലാമത്തെ വിഭാഗമായ അഗാപെ. ഉപാധികളില്ലാത്ത സ്നേഹം എന്നര്‍ത്ഥം വരുന്ന സ്നഹം ദൈവത്തിന് മനുഷ്യനോടുള്ളതിന് സമാനമാണെന്ന് പറയാം. ശരാശരി മനുഷ്യന് ചുറ്റിലുമുള്ള എന്തിനോടും തോന്നുന്ന ഈ സ്നേഹം നാലിന്റെയും മിശ്രിതമാണ്.

2

പ്രണയം അത്ര നിസാരമല്ലെന്ന് നൂറ്റാണ്ടുകള്‍ തെളിയിച്ചതോടെ ആധുനികശാസ്ത്രവും ആ രഹസ്യം കണ്ടെത്താന്‍ ശ്രമം തുടര്‍ന്നു. ജീവശാസ്ത്രത്തിലും ആധുനികസാങ്കേതിക വിദ്യകളിലും മസ്തിഷ്ക പഠനങ്ങളിലുമുായ പുരോഗതിയാണ് പ്രണയരഹസ്യത്തിന്റെ രസതന്ത്രത്തിനടുത്തെത്താന്‍ ശാസ്ത്രലോകത്തിനായി. ഹോര്‍മോണ്‍ മാജിക് എന്നു പ്രണയത്തെ നിര്‍വ്വചിക്കാം ഫിനൈല്‍ ഈതൈല്‍ അമിന്‍ ആണ് പ്രണയഹോര്‍മോണുകളില്‍ പ്രധാനം. നൈട്രജന്‍ അടങ്ങിയ ഈ ജൈവരാസഘടകം മസ്തിഷ്കത്തിലാണ് ഉണ്ടാവുക. മനസ്സിനെ അത്യാഹ്ളാദത്തിലെത്തിക്കാന്‍ ഇതിനാകുന്നു. ഒരു പ്രണയം മൊട്ടിടുമ്പോള്‍ ഈ രാസഘടകം മസ്തിഷ്കത്തില്‍ കൂടുതലായി ഉദ്പാദിപ്പിക്കപ്പെടുന്നു. തുടര്‍ന്ന് പ്രണയത്തെ ഹൃദയത്തില്‍ ആളിക്കത്തിക്കുന്നതിനും പിടിച്ചടുപ്പിക്കുന്നതിനും വിട്ടുപിരിയാത്ത ബന്ധത്തിലേക്ക് വളര്‍ത്തുന്നതിനും ഈ രാസഘടകത്തിന്റെ ഇന്ദ്രജാലമാണ്. മനസ്സിനെ പ്രണയത്തിന് കീഴ്പ്പെടുത്തുന്നതില്‍ ഈ രാസഘടത്തിന്റെ സ്വാധീനം വളരെ വലുതാണ്.
ഇപ്പോൾ പ്രണയത്തിന്റെ പിന്നിലെ രസതന്ത്രം കൂടുതൽ വെളിപ്പെടുന്ന കണ്ടെത്തലുമായി അമേരിക്കൻ യൂണിവേഴ്സിറ്റിയായ സൈറക്കസ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ സ്റ്റെഫാനിയും സംഘവും രംഗത്ത് വന്നിരിക്കുന്നു. ലഹരിയായി സിരകളിൽ പടർന്നു പിടിക്കുന്ന പ്രണയത്തിനു പിന്നിൽ അനേകം രാസ പ്രവർത്തനങ്ങളുടെ കൂട്ടായ ശ്രമമുണ്ട്. ഹൃദയത്തിന്റെ ലോലമായ വികാരത്തിനപ്പുറം പ്രണയത്തിൽ ബുദ്ധിക്കും തലച്ചോറിനും കാര്യമായ പങ്കുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

3

ഒരാൾ പ്രണയത്തിലാകാൻ സെക്കന്റിന്റെ വെറും അഞ്ചിലൊന്ന് സമയം മതി എന്നു പഠനം പറയുന്നു. പ്രണയം മോട്ടിട്ടാൽ, തലച്ചോറിലെ 12 ഭാഗങ്ങളാണ് കൂട്ടായി വർക്ക് ചെയ്യുന്നത്. അതിന്റെ ഫലമായാണ് മനസ്സിൽ തരളമായ വികാരങ്ങൾ ഉടലെടുക്കുക. പ്രധാനമായും 4 ഹോർമോണുകളാണ് ഉത്തേജിതമാകുക. ഡോപ്പാമിൻ, ഓക്സിറ്റോസിൻ, വാസോപ്രസിൻ, അഡ്രിനാലിൻ എന്നിവയാണവ. ഇവയുടെ പ്രവർത്തന ബലമായി ശരീര ഭാഷ പോലും മാറും എന്നു പഠനം പറയുന്നു.

 

സുഖസന്തോഷത്തിന് ഡേപോമൈന്‍
ഫിനൈല്‍ ഈതൈല്‍ അമിന്‍ ഉദ്പാദിപ്പിക്കുന്നതിനെത്തുടര്‍ന്ന് ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇതോടൊപ്പം മറ്റ് രാസഘടകങ്ങള്‍ ഉദ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതില്‍ ഏറ്റവും പ്രധാനമാണ് ഡേപോമൈന്‍. പ്രണയത്തിന് ഊഷ്മളത പകരുന്നതില്‍ ഡേപോമൈന്‍ മുഖ്യപങ്ക് വഹിക്കുന്നു. മനസ്സില്‍ സുഖാവസ്ഥ സൃഷ്ടിക്കുന്നത് ഡേപോമൈനാണ്. വേദന, വൈകാരിക പ്രതികരണങ്ങള്‍, ചലനങ്ങള്‍, സന്തോഷം തുടങ്ങിയവയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമാണ് ഡേപോമൈനിന്റെ പ്രവര്‍ത്തനം. പ്രണയിക്കുമ്പോള്‍ അല്ലെങ്കില്‍ കാമുകീ കാമുകന്മാർ പരസ്പരം കാണുമ്പോഴും മിണ്ടുമ്പോഴും അടുത്തിരിക്കുമ്പോഴും ഒരു സുഖാവസ്ഥ അനുഭവപ്പെടുന്നത് ഈ ഹോര്‍മോണ്‍ ഘടകത്തിന്റെ പ്രവര്‍ത്തനഫലമാണ്.
പുണരാന്‍ ഓക്സിടോണ്‍
പുണരാന്‍ പ്രേരിപ്പിക്കുന്ന രാസഘടകമാണ് ഓക്സിടോണ്‍. ഡോപോമൈന്റെ പ്രവര്‍ത്തനംമൂലം ഉണ്ടാകുന്ന ഹോര്‍മോണാണിത്. പിറ്റ്യൂറ്ററി ഗ്രന്ഥിയിലാണ് ഇത് ഉദ്പാദിപ്പിക്കപ്പെടുന്നത്. അണ്ഡാശയങ്ങളിലും വൃഷണങ്ങളിലും ഈ ഹോര്‍മോണ്‍ ഉദ്പാദിപ്പിക്കുപ്പെടുന്നു. ലൈംഗിക ഉദ്ദീപനവേളകളില്‍ ആഹ്ളാദാനുഭവം സൃഷ്ടിക്കുന്നത് ഓക്സിടോണ്‍ മൂലമാണ്. മാതൃത്വം എന്ന മാനസികാവസ്ഥയിലേക്ക് സ്ത്രീയെ നയിക്കുന്നതില്‍ ഓക്സിടോണിന് മുഖ്യപങ്കാണ് ഉള്ളത്. പുരുഷനെ മാറത്തണക്കി സാന്ത്വനിപ്പിക്കാന്‍ സ്ത്രീക്ക് കഴിയുന്നതിന്റെ പിന്നിലെ രഹസ്യം ഇതാണ്. പ്രസവവും മാതൃത്വവും രതിമൂര്‍ഛയുമെല്ലാം പ്രണയം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഓക്സിടോണ്‍ ശരിക്കും ഒരു പ്രണയഹോര്‍മോണ്‍ ആണെന്ന് പറയാം.

 

love

പ്രഥമദര്‍ശന പ്രണയവും അഡ്രിനാലിനും

ആദ്യകാഴ്ചയില്‍ അനുരാഗം മൊട്ടിടുന്നതിന് പിന്നിലെ മനഃശാസ്ത്രം അറിഞ്ഞ് ആത്ഭുതപ്പെടാത്തവര്‍ ആരുമില്ല. ഇഷ്ടപ്പെട്ട ആളെ അടുത്ത് കാണുമ്പോള്‍ തൊണ്ടവരളുകയും ഹൃദയമിടപ്പ് കൂടുകയും കൈപ്പത്തികള്‍ വിയര്‍ക്കുകയും കൈകാലുകള്‍ വിറയ്ക്കുകയും ചെയ്യുന്നത് അഡ്രിനാലിന്റെ കുസൃതിയാണ്. മസ്തിഷ്കതതില്‍ അഡ്രിനാലിന്‍ കൂടുതലായി ഉദ്പാദിപ്പിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതുമൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ശരീരത്തില്‍ പൊടുന്നനേ മാറ്റം കണ്ടുതുടങ്ങുകയും ചെയ്യുന്നു.
പ്രണയതീവ്രതയ്ക്ക് വാസൊപ്രസിന്‍
നീ എനിക്കു മാത്രം എന്ന സ്വകാര്യഅഹങ്കാരത്തില്‍ കാമുകനെയും കാമുകിയെയും കൊണ്ടുചെന്നെത്തിക്കുന്നത് വാസൊപ്രസിന്‍ ഹോര്‍മോണ്‍ ആണ്. സ്നേഹപ്രകടനങ്ങളിലോ ലൈംഗികബന്ധത്തിലോ ഏര്‍പ്പെടുമ്പോഴാണ് ഈ ഹോര്‍മോണ്‍ കൂടുതലായി ഉദ്പാദിക്കപ്പെടുന്നത്. ബന്ധത്തിന്റെ വൈകാരിക തീവ്രത പെട്ടെന്ന് കൂടുന്നു. മനുഷ്യനില്‍ ഏകഭാര്യ – ഏകഭര്‍തൃ സ്വഭാവം നിലനിര്‍ത്തുന്നതിന് കാരണം മസ്തിഷ്കത്തിലെ ഈ ഹോര്‍മോണ്‍ ആണ്.
ഇനി ഒരു ചോദ്യം: പ്രണയിക്കുന്നത് മനസ്സുകൊണ്ടോ ബുദ്ധി കൊണ്ടോ?
തീർച്ചയായും പ്രണയിക്കുന്നത് തലച്ചോർ കൊണ്ടാണെന്നു സ്‌റ്റെഫാനോയുടെ പഠനം പറയുന്നു. എന്നാൽ, ഇതിൽ ഹൃദയത്തിനും കാര്യമായ പങ്കുണ്ട്. തലച്ചോറിന്റെ ചില ഭാഗങ്ങളുടെ ഉത്തേജനമാണ് ഹൃദയത്തിൽ വിവിധ പ്രണയ വികാരങ്ങൾ ഉണ്ടാക്കുക. മാത്രമല്ല, പ്രണയിക്കുമ്പോൾ, നെർവ് ഗ്രോത്ത് ഫാക്ടർ (NGF ) ലെവൽ ഉയരുന്നുവെന്നും ഇവർ കണ്ടെത്തി. ഇതിന്റെ ലെവൽ സാധാരണ ഉയർന്നു കാണുക, പ്രണയത്തിൽ ഉൾപ്പെടുന്നതിന്റെ തൊട്ടു പിന്നാലെയാണ്. എന്നു പറയുന്നത് ഈ രാസ പ്രവർത്തനം മൂലം ഉണ്ടാകുന്നതാണ്.

 

 

ഈ കണ്ടെത്തലുകൾ ന്യൂറോ സയൻസ് ചികിത്സാരംഗത്ത് വൻ മാറ്റത്തിന് കളമൊരുക്കും എന്നാണ് കരുതപ്പെടുന്നത്. പ്രണയ നൈരാശ്യം മൂലം വിഷാദ രോഗങ്ങളിലേക്കു നീങ്ങുന്നവരെ ചികിൽസിക്കാൻ ഈ അറിവുകൾ പ്രയോജനപ്പെടും. എങ്ങിനെയാണ് പ്രണയം അവരിൽ സംഭവിച്ചതെന്നും എങ്ങിനെയാണ് അത് മുറിഞ്ഞതെന്നും ഉള്ള കാര്യങ്ങളുടെ ശാസ്ത്രീയ വശം മനസ്സിലാക്കാൻ കഴിയുന്നതോടെ ഇത്തരക്കാരുടെ ചികിത്സ എളുപ്പമാകും.

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ട് സ്പോൺസർക്ക് കൈവശം വെക്കാനാവില്ല

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഗൾഫിൽ ഇനി ചികിത്സയ്ക്ക് പണം മുടക്കേണ്ട !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments