HomeTech And gadgetsകടലാസുപോലെ ചുരുട്ടി കൊണ്ടുനടക്കാവുന്ന ടാബ്ലറ്റ് എത്തി; കിടിലൻ ടെക്നോളജി

കടലാസുപോലെ ചുരുട്ടി കൊണ്ടുനടക്കാവുന്ന ടാബ്ലറ്റ് എത്തി; കിടിലൻ ടെക്നോളജി

മാജിക് സ്‌ക്രോള്‍ എന്ന പേരിൽ ചുരുട്ടിവയ്ക്കാവുന്ന ടാബ്ലറ്റ് എത്തി. ചുരുട്ടിവെക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ ടാബ്ലറ്റാണിതെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. കടലാസ് ചുരുട്ടിവെക്കുന്ന രീതിയില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ ടാബ്ലറ്റ് ഡിസൈന്റെ ആശയം ലഭിച്ചതെന്ന് ക്യൂന്‍സ് സര്‍വകലാശാലയിലെ ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ ഇന്ററാക്ഷന്‍ വിഭാഗം പ്രൊഫസര്‍ റോയല്‍ വെര്‍ട്ടഗാല്‍ പറയുന്നു. 7.5 ഇഞ്ച് വലിപ്പവും 2കെ റെസല്യൂഷനുമുള്ള ഡിസ്പ്ലേയാണ് ടാബ്‌ലറ്റിനുള്ളത്. ടാബ്ലറ്റിന്റെ മധ്യഭാഗത്തുള്ള സിലിണ്ടറാണ് ചുരുളുന്നതിനും നിവരുന്നതിനും സഹായിക്കുന്നത്.

സിലിണ്ടറിന്റെ ഇരുവശത്തുമുള്ള ചെറു ചക്രങ്ങള്‍ തിരിച്ച്‌ ഡിസ്പ്ലേ നിവര്‍ത്താം. ഭാരക്കുറവും സിലിണ്ടര്‍ രൂപവും കാരണം ഈ ടാബ്ലറ്റിനെ ഐപാഡിനെ അപേക്ഷിച്ച്‌ കൊണ്ടു നടക്കാന്‍ എളുപ്പമാണ്. ഡിസ്പ്ലേ ചുരുട്ടി വച്ചതിനു ശേഷം മാജിക് സ്‌ക്രോളിനെ പോക്കറ്റിലിട്ട് കൊണ്ടുപോകുകയും ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments