അഡോബ് ഫോട്ടോഷോപ്പ് ക്യാമറ ആപ്പ് എത്തി ! ഇനി കിടിലൻ ഫോട്ടോ എഡിറ്റിങ് അനായാസം !

28

അഡോബി പുതിയ ഫോട്ടോഷോപ്പ് ക്യാമറ ആപ്പ് പുറത്തിറക്കി. നിരവധി പുതിയ ഫെയ്സ് ക്യാമറ ഫിൽറ്ററുകളുമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭിക്കും. അടിസ്ഥാനപരമായ ഫോട്ടോ എഡിറ്റിങ് സംവിധാനങ്ങളും ആപ്പിൽ ലഭ്യമാണ്. കോൺട്രാസ്റ്റ്, എക്സ്പോഷർ, സാച്വറേഷൻ തുടങ്ങിയ ക്രമീകരണങ്ങൾ ചിത്രത്തിൽ വരുത്താം. എന്നാൽ പുതിയതായി പുറത്തിറങ്ങിയ ചില ഉയർന്ന ഫീച്ചറുകളുള്ള ഫോണുകളിൽ മാത്രമേ ഫോട്ടോഷോപ്പ് ക്യാമറ ലഭിക്കുകയുള്ളൂ. പുതിയ മോഡലുകളായ പിക്സൽ, ഗാലക്സി, വൺപ്ലസ് മോഡലുകളിൽ മാത്രമാണ് ആപ്പ് പ്രവർത്തിക്കുന്നത് എന്ന് റിപ്പോർട്ടുണ്ട്.