ചന്ദ്രനിൽ വലിയ വിള്ളൽ കണ്ടെത്തിയതായി ശാസ്ത്രലോകം ! ആശങ്കയിൽ ഗവേഷകർ

70

 

ചന്ദ്രനില്‍ പുതിയൊരു വിള്ളല്‍ രൂപാന്തരപ്പെട്ടതായി കണ്ടെത്തി ശാസ്ത്രലോകം. റിക്ടര്‍ സ്‌കെയിലില്‍ ഇതിന്റെ വ്യാപ്തി 5.5 ന് അടുത്താണെന്നാണ് നിഗമനം. അപ്പോളോ 17 ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍സറുകള്‍ ഉപയോഗിച്ച് ചന്ദ്ര ഉപരിതലത്തെക്കുറിച്ച് പഠിക്കാന്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് എളുപ്പത്തില്‍ കാണാവുന്നതും മനുഷ്യര്‍ കാലുകുത്തിയതുമായ ഒരേയൊരു ഗ്രഹമാണ് ചന്ദ്രൻ.

സെന്‍സറുകള്‍ക്ക് ലഭിച്ച ഡാറ്റ അനുസരിച്ച്, ശക്തമായ ഒരു ആഘാതം കാരണം ഒരു നിഗൂഢമായ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഭാവിയില്‍ ചന്ദ്രനിയില്‍ കോളനികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ അതിന്റെ ഉപരിതലത്തിലെ ഭൂകമ്പ പ്രവര്‍ത്തനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഗവേഷകരുടെ അഭിപ്രായം.