HomeUncategorizedനിങ്ങളുടെ ആൻഡ്രോഡ് ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ഇക്കാര്യങ്ങൾ ചെയ്യൂ; ഫോൺ തിരിച്ചുകിട്ടും

നിങ്ങളുടെ ആൻഡ്രോഡ് ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ഇക്കാര്യങ്ങൾ ചെയ്യൂ; ഫോൺ തിരിച്ചുകിട്ടും

ഇന്‍റര്‍നെറ്റ് ഉപയോഗം അധികവും ഇന്ന് സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ വ്യക്തിഗത വിവരങ്ങള്‍ പലതും ഫോണില്‍ സൂക്ഷിക്കുന്ന പ്രവണത ഇന്ന് കൂടുതലാണ്. ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും. സവിശേഷതകള്‍ ദിനംപ്രതി കൂടുന്നതു കൊണ്ടുതന്നെ നാം ഫോണിനെ കൂടുതലായി ആശ്രയിക്കുന്നുമുണ്ട്.
എന്നാല്‍ ഈ ഫോണ്‍ നഷ്ടപ്പെട്ടാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ? നഷ്ടപ്പെട്ട ഫോണിലെ വ്യക്തിഗത ഡാറ്റകള്‍ മറ്റൊരാളുടെ കൈയ്യില്‍ കിട്ടിയാലോ? വളരെ ഗൌരവമുള്ള കാര്യമാണിത്. പേടിക്കേണ്ട! നഷ്ടപ്പെട്ട ഫോണിലെ ഡാറ്റ മറ്റാരുടെയും കൈയ്യില്‍പ്പെടാതെ ഡിലീറ്റ് ചെയ്യാനും, നഷ്ടപ്പെട്ട ഫോണ്‍ റിംഗ് ചെയ്യിക്കാനുമുള്ള സംവിധാനം പോലും ഇന്ന് നിലവിലുണ്ട്.

ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയാല്‍ ആദ്യംതന്നെ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവ കൃത്യമായി പാലിച്ചാല്‍ നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കുകയും, ഒരുപക്ഷേ ഫോണ്‍ കണ്ടുപിടിക്കുകയും എളുപ്പമാകും. പുതിയ ഫോണില്‍ ആദ്യം നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിച്ച്‌ ലോഗ്-ഇന്‍ ചെയ്യുക. ശേഷം Google Settings > Security > Android device manager എന്നിവ സെലക്‌ട് ചെയ്യുക. തുടര്‍ന്ന് ‘Remotely Locate this device’, ‘Allow remote lock and erase data’ എന്നീ ഓപ്ഷനുകള്‍ ടിക്ക് ചെയ്യുക.

ഇവയെല്ലാം കൃത്യമായി ചെയ്തതിന് ശേഷമാണ് ഫോണ്‍ നഷ്ടപ്പെടുന്നതെങ്കില്‍ ഡാറ്റ ഡിലീറ്റ് ചെയ്യല്‍ എളുപ്പമായി. അതിനായി നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്നും ഗൂഗിളില്‍ കയറി ഫൈന്‍ഡ് മൈ മൊബൈല്‍ എന്ന് സെര്‍ച്ച്‌ ചെയ്ത് വേണ്ട ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനാകും.

നഷ്ടപ്പെട്ട സ്മാര്‍ട്ട്ഫോണിലെ വ്യക്തിഗത ഡാറ്റ ഡിലീറ്റ് ചെയ്യല്‍ മാത്രമല്ല, ഒപ്പം നഷ്ടപ്പെട്ട ഫോണിനെ എന്നെന്നേക്കുമായി ലോക്ക് ചെയ്യിക്കാനുള്ള സംവിധാനവും ഇതിനൊപ്പമുണ്ട്. ഇപ്രകാരം ലോക്ക് ചെയ്താല്‍ പിന്നെ ആ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. ആ ഫോണ്‍ എപ്പോള്‍ ഓണാക്കിയാലും പിന്നെ Give Me My Phone, I Want my Phone Back’എന്നാകും എഴുതിക്കാണിക്കുക.

നഷ്ടപ്പെട്ട ഫോണിനെ അഞ്ച് മിനിറ്റ് വരെ റിംഗ് ചെയ്യിക്കാന്‍ കഴിയും എന്ന് എത്രപേര്‍ക്കറിയാം. എന്നാല്‍ അങ്ങനൊരു സംവിധാനമുണ്ട്. നേരത്തെ പറഞ്ഞ ഫൈന്‍ഡ് മൈ ഡിവൈസ് ഓപ്ഷനില്‍ കയറി ‘റിംഗ് മൈ ഫോണ്‍’ സെലക്‌ട് ചെയ്താല്‍ നഷ്ടപ്പെട്ട ഫോണ്‍ ജി.പി.എസ് പരിധിയില്‍ എവിടെയുണ്ടെങ്കിലും റിംഗ് ചെയ്യും. ഫോണ്‍ വീട്ടില്‍വെച്ച്‌ കാണാതായാലും ഈ സംവിധാനം ഉപയോഗിച്ച്‌ റിംഗ് ചെയ്യിക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments