HomeTech And gadgetsക്രിസ്‌മസ്‌ പാപ്പായുടെ തിരുശേഷിപ്പ് യാഥാർത്ഥമെന്നു ഗവേഷണഫലം; ഗവേഷണഫലം നൽകുന്ന തെളിവുകൾ ഇങ്ങനെ:

ക്രിസ്‌മസ്‌ പാപ്പായുടെ തിരുശേഷിപ്പ് യാഥാർത്ഥമെന്നു ഗവേഷണഫലം; ഗവേഷണഫലം നൽകുന്ന തെളിവുകൾ ഇങ്ങനെ:

ക്രിസ്‌മസ്‌ പാപ്പാ എന്നറിയപ്പെടുന്ന സെന്റ്‌ നിക്കോളാസി(മാര്‍ നിക്കോളാവോസ്‌)ന്റെ തിരുശേഷിപ്പ്‌ യഥാര്‍ഥമെന്നു സൂചന. കാര്‍ബണ്‍ ഡേറ്റിങ്ങില്‍ സാന്താ ക്ലോസിന്റേതായി കരുതപ്പെടുന്ന ഇടുപ്പെല്ല്‌ നാലാം നൂറ്റാണ്ടിലേതാണെന്നു കണ്ടെത്തി. ഓക്‌സ്‌ഫോഡ്‌ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരാണു പരിശോധനയ്‌ക്കു നേതൃത്വം നല്‍കുന്നത്‌. എ.ഡി. 343 ല്‍ സാന്താ ക്ലോസ്‌ കാലം ചെയ്‌തെന്നാണു വിശ്വാസം.

കുട്ടികളുടെ ചെരുപ്പുകളിലും മറ്റും അദ്ദേഹം സ്വര്‍ണനാണയങ്ങള്‍ നിക്ഷേപിച്ചിരുന്നത്രേ. തിരുശേഷിപ്പുകളില്‍ ഡി.എന്‍.എ. പരിശോധന നടത്താനുള്ള നീക്കം ഗവേഷണ സംഘാംഗമായ ഡോ. ജോര്‍ജ്‌ കസാന്‍ നടത്തുന്നുണ്ട്‌. ഇതോടെ തിരുശേഷിപ്പ്‌ സംബന്ധിച്ചു കൂടുതല്‍ വിശ്വാസ്യത ലഭിക്കുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. സമ്മാനങ്ങള്‍ നല്‍കുന്ന മെത്രാനായിട്ടാണു നിക്കോളാസിനെ ചരിത്രം രേഖപ്പെടുത്തുന്നത്‌.

ആറാം നൂറ്റാണ്ടിലാണു “സിന്റര്‍ക്ലസ്‌” എന്ന പേരില്‍ അദ്ദേഹം വിശുദ്ധനായി അറിയപ്പെട്ടുതുടങ്ങിയത്‌. പിന്നീട്‌ സാന്തക്ലോസ്‌ എന്നപേരിനായി കൂടുതല്‍ പ്രചാരം. കേരളത്തിലും സാന്താക്ലോസിന്റെ തിരുശേഷിപ്പ്‌ സൂക്ഷിക്കുന്ന ദേവാലയങ്ങളുണ്ട്‌. ഇപ്പോള്‍ തുര്‍ക്കിയുടെ ഭാഗമായ മൈറയിലാണു സാന്ത ക്ലോസ്‌ ജീവിച്ചിരുന്നതെന്നാണു വിശ്വാസം. ഇവിടെതന്നെയാണു സംസ്‌കാരവും നടത്തിയത്‌. 11-ാം നൂറ്റാണ്ടില്‍ ഭൗതികാവശിഷ്‌ടം ഇറ്റലിയിലെ ബാരിയിലേക്കു മാറ്റി. ഇവിടെനിന്നു തിരുശേഷിപ്പുകള്‍ വിവിധ രാജ്യങ്ങളിലേക്കു കൊണ്ടുപോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments