വ്യാജ അക്കൗണ്ടുകള്‍ക്ക് ഇനി രക്ഷയില്ല ; ശക്തമായ സുരക്ഷയൊരുക്കി ഫേസ്ബുക്ക് വരുന്നു

ഫേക്ക് അക്കൗണ്ടുകൾക്ക് ഇനി ഫേസ്ബുക്കിൽ രക്ഷയില്ല. ഇത്തരം അക്കൗണ്ടുകൾക്കെതിരെ ഫെയ്സ്ബുക്കില്‍ സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഉപയോക്താക്കളോട് അവരുടെ ഫോട്ടോ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. ഉപയോക്താക്കളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രമാണ് ആവശ്യപ്പെടുക. അക്കൗണ്ടുകള്‍ വ്യാജമല്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇത്തരത്തിലൊരു നടപടി. ഫോട്ടോ വെരിഫിക്കേഷന്‍ നടക്കുന്ന സമയത്ത് അക്കൗണ്ടുകള്‍ ലോക്ക് ചെയ്യപ്പെടുകയും, കൃത്രിമത്വം കണ്ടെത്തുകയാണെങ്കില്‍ ആ അക്കൗണ്ടുകള്‍ ഫെയ്സ്ബുക്കിന്റെ നിയന്ത്രണത്തിലായി മാറുകയും ചെയ്യും.

ഫോട്ടോ ടെസ്റ്റ് ഐഡന്റിറ്റി ടെസ്റ്റുകളില്‍ ഒന്നു മാത്രമാണെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. അക്കൗണ്ട് ഉടമകള്‍ മനുഷ്യരാണോ അതോ ബോട്ടുകളാണോ എന്നറിയുന്നതിന് ‘കാപ്ച’ പോലുള്ള ചലഞ്ച് റെസ്പോണ്‍സ് ടെസ്റ്റുകളും ഉപയോഗിക്കുന്നുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.