പുതിയ സോഷ്യൽ മീഡിയ ആപ്പുമായി ടിക്‌ടോക് വരുന്നു; ആപ്പിലാവുക ഈ ആപ്പുകൾ !

237

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള ആപ്പാണ് ടിക്‌ടോക്. ഇപ്പോൾ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്നും ഒരു മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങുകയാണ് ടിക്ടോക്ക്. ഇത്തരം ഒരു ആപ്പിനായി പേറ്റന്‍റ് ടിക്ടോക്ക് എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോക്ക് ഇത്തരം ഒരു പ്ലാറ്റ്ഫോം ടെസ്റ്റിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്ലേലിസ്റ്റുകൾ സൃഷ്‌ടിക്കാനും പങ്കിടാനും മ്യൂസിക്ക് റെക്കമെന്‍റേഷനും, അല്ലെങ്കില്‍ സംഗീത സംബന്ധിയായ ചര്‍ച്ചയ്ക്കും ഇത് ഉപകരിക്കും. ഓഡിയോയും വീഡിയോയും തത്സമയ സ്ട്രീം ചെയ്യാനും ഇതില്‍സംവിധാനം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. 2021 നവംബറിൽ ഓസ്‌ട്രേലിയയിൽ ടിക്ടോക്ക് മ്യൂസിക്ക് എന്ന ട്രേഡ് ലോഗോ ബൈറ്റ്‌ഡാൻസ് ഫയൽ ചെയ്‌തതായി റിപ്പോർട്ടുണ്ട്. ടിക്ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് യുഎസ് പേറ്റന്റിനൊപ്പം മെയ് മാസത്തിൽ ടിക്ടോക്ക് മ്യൂസിക്കിന്‍റെ ട്രേഡ് ലോഗോയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഈ സേവനം ഉപയോക്താക്കളെ സംഗീതം വാങ്ങാനും പങ്കിടാനും പ്ലേ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സഹായിക്കും എന്നാണ് പേറ്റന്‍റ് വിവരങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.