ഗൂഗിളിന്റ പുതിയ സെർച്ച്‌ ഫീച്ചർ എത്തി ! സേർച്ച്‌ റിസൾട്ട്‌ ഇനി കൂടുതൽ ഈസി

24

 

പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ.
സെർച്ച് റിസൾട്ടിൽ കാണിക്കുന്ന വെബ്സൈറ്റുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്ന ടെക്നോളജിയാണ് ഗൂഗിൾ പുതുതായി അവതരിപ്പിച്ചത്. കൂടുതൽ തിരയാതെ തന്നെ ഇതുവഴി അധിക വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് പുതിയ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട ബ്ലോഗ്പോസ്റ്റിൽ ഗൂഗിൾ പറഞ്ഞു.

റിസൾട്ടുകൾക്കൊപ്പം വരുന്ന മെനു ബട്ടനിൽ ക്ലിക്ക് ചെയ്താൽ ഇനി ആ വെബ്സൈറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. യു.എസിലെ ഉപയോക്താക്കൾക്കാണ് ഇപ്പോൾ ഇത് ലഭിക്കുക. ഡെസ്ക്ടോപ്പ്, മൊബൈൽ വെബ്, ഗൂഗിൾ ആൻഡ്രോയിഡ് ആപ്പ് എന്നിവയിൽ ഈ സൗകര്യം ലഭിക്കും. നിലവിൽ ഇംഗ്ലീഷിൽ മാത്രമാണ് ഇത് ലഭ്യമാകുക.