ഫോൺ മോഷ്ടിക്കപ്പെട്ടോ? വിഷമിക്കേണ്ട, അതിവേഗം കണ്ടെത്താൻ പുതിയ ടെക്നോളജി എത്തി

253

ഫോൺ മോഷ്ടിക്കപ്പെട്ടോ? വിഷമിക്കേണ്ട, അതിവേഗം കണ്ടെത്താൻ പുതിയ ടെക്നോളജി എത്തി. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇത്തരം ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. എല്ലാ ഫോണിനും ഉണ്ടാക്കുന്ന ഐഎംഇഐ (ഇന്‍റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി റജിസ്റ്റര്‍) നമ്പറുകള്‍ ശേഖരിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

മൊബൈല്‍ നഷ്ടപ്പെട്ടാലോ, മോഷ്ടിക്കപ്പെട്ടാലോ പ്രത്യേക വെബ് സൈറ്റില്‍ ഐഎംഇഎ നമ്പര്‍ ഉള്‍പ്പടെ റജിസ്ട്രര്‍ ചെയ്യാം. മന്ത്രാലയം ഈ നമ്പര്‍ ബ്ലാക് ലിസ്റ്റിലാക്കുകയും ഏതെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്കില്‍ അത് വരുന്നത് തടയാനും സാധിക്കും. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിലകളായാണ് ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ഐഎംഇഎ നമ്പറുകളെ പട്ടിക പെടുത്തുന്നത്. ഇതില്‍ നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലാക്ക് പട്ടികയില്‍ ഉള്‍പ്പെടും.