വരുന്ന ഐഒഎസ് 18 അപ്ഡേറ്റുകളില്‍ ഘട്ടം ഘട്ടമായാണ് ആപ്പിള്‍ ഇന്റലിജൻസ് ഫീച്ചറുകള്‍ അവതരിപ്പിക്കുക എന്നാണ് കമ്ബനിയുടെ പ്രഖ്യാപനം. ഐഒഎസ് 18.1 അപ്ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജൻസ് ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് വിവരം. ഈ അപ്ഡേറ്റ് ഒക്ടോബർ 28 ന് അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഐഫോണില്‍ മാത്രമല്ല ഐപാഡുകളിലും മാക്കിലുമെല്ലാം സോഫ്റ്റ് വെയർ അപ്ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജൻസ് ഫീച്ചർ എത്തും. ഓക്ടോബർ പകുതിയോടെ 18.1 അപ്ഡേറ്റ് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകള്‍.
ബഗ്ഗുകളില്ലാതെ ഫീച്ചർ എത്തിക്കാൻ ശ്രമിക്കുന്നതിനാലാണ് ഇത് വൈകുന്നതെന്നാണ് കരുതുന്നത്. പ്രൈവറ്റ് ക്ളൗഡ് കംപ്യൂട്ടിങ് സെർവറുകള്‍ക്ക് ഉപകരണങ്ങളില്‍ നിന്നുള്ള എഐ ട്രാഫിക് താങ്ങാനാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഐഫോണ്‍ 15 പ്രോ ഫോണുകളിലും ഈ വർഷം പുറത്തിറങ്ങിയ ഐഫോണ്‍ 16 സീരീസ് ഫോണുകളിലും അനുയോജ്യമായ മാക്ക്, ഐപാഡ് ഉപകരണങ്ങളിലുമാണ് ആപ്പിള്‍ ഇന്റലിജൻസ് ഫീച്ചറുകള്‍ എത്തേുക.
എഐ അധിഷ്ഠിത ടെക്സ്റ്റ് റൈറ്റിങ്, ടെക്സ്റ്റ് എഡിറ്റിങ് ടൂളുകള്‍, പുതിയ ഡിസൈനിലുള്ള സിരി, നോട്ടിഫിക്കേഷൻ സമ്മറികള്‍, എഐ ഫോട്ടോ എഡിറ്റിങ് ടൂളുകള്‍ ഉള്‍പ്പടെയുള്ള ചില എഐ ഫീച്ചറുകളാണ് ആപ്പിള്‍ ഇന്റലിജൻസ് എന്ന പേരില്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ ആദ്യം എത്തുക.
കൂടുതല്‍ എഐ ഫീച്ചറുകള്‍ ഐഒഎസിന്റെ മറ്റ് അപ്ഡേറ്റുകളിലായിരിക്കും ഫോണില്‍ അവതരിപ്പിക്കുക. ചാറ്റ് ജിപിടി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിരി, വിഷ്വല്‍ ഇന്റലിജൻസ്, ജെൻമോജി, ഓണ്‍ ഡിവൈസ് ഇമേജ് ജനറേറ്റർ പോലുള്ള മറ്റ് എഐ ഫീച്ചറുകള്‍ ഭാവിയില്‍ വരാനിരിക്കുന്ന ഒഎസ് അപ്ഡേറ്റുകളിലാണ് ഉപകരണങ്ങളിലെത്തുക. അതായ്ത് ഐഒഎസ് 18.1 അപ്ഡേറ്റില്‍ തുടങ്ങി വരാനിരിക്കുന്ന പ്രധാന ഒഎസ് അപ്ഡേറ്റുകളില്‍ ഒരോന്നിലും ഏതെങ്കിലും ആപ്പിള്‍ ഇന്റലിജൻസ് ഫീച്ചറുകളുണ്ടാവും.