HomeTech And gadgetsവാട്ട്സ്ആപ്പിൽ ഇനിമുതൽ റീൽസും നൽകാം; സെലക്ടീവായി 'ലാസ്റ്റ് സീന്‍' നൽകാം; പുതു പുത്തൻ ഫീച്ചറുകളുമായി വാട്സാപ്പ്...

വാട്ട്സ്ആപ്പിൽ ഇനിമുതൽ റീൽസും നൽകാം; സെലക്ടീവായി ‘ലാസ്റ്റ് സീന്‍’ നൽകാം; പുതു പുത്തൻ ഫീച്ചറുകളുമായി വാട്സാപ്പ് വീണ്ടും !

വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കുന്ന തകര്‍പ്പന്‍ ഫീച്ചേഴ്‌സ് ഉടന്‍ വരാനിരിക്കുകയാണ് എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്‌ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ്. ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്‌സ്‌ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൈക്ക്, ലൗ, ഹഹഹ, ആന്‍ഗ്രി, സാഡ് തുടങ്ങിയ പല ഇമോജികളും ടെക്‌സ്റ്റ് മെസേജുകള്‍ക്ക് റിയാക്ഷനായി നല്‍കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ, ഗ്രൂപ്പിന്റെ നിയമങ്ങള്‍ക്കും സ്വഭാവത്തിനും യോജിക്കാത്ത മെസേജുകള്‍ ആര് അയച്ചാലും അഡ്മിന് അവരുടെ അനുവാദമില്ലാതെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന പുത്തന്‍ ഫീച്ചര്‍ പുതിയ അപ്‌ഡേറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments