ഇനി മാസ്ക് ധരിച്ചും മൊബൈൽ ഫേസ് ലോക്ക് ഉപയോഗിക്കാം! പുതിയ ഫീച്ചർ എത്തി

26

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ
ഐഫോണിൽ ഫെയ്സ് മാസ്ക് ഉപയോഗിച്ചുള്ള ഫെയ്സ് ലോക്ക് – അൺലോക്ക് സംവിധാനം എത്തി. ഐഫോണിലെ ഏറ്റവും വലിയ പ്രത്യേകതയായ ഫെയ്സ് ലോക്ക് സംവിധാനത്തിലാണ് ഈ മാറ്റം. നേരത്തെ ഫെയ്സ് ഐഡി സെറ്റ് ചെയ്താൽ ഫോൺ മുഖത്തിന് നേരെ കൊണ്ടുവന്നാൽ ലോക്ക് അൺലോക്ക് ചെയ്യുവാൻ കഴിയുമായിരുന്നു. എന്നാൽ കുറവാണ് പടർന്ന സാഹചര്യത്തിലാണ് മാസ്ക് ധരിച്ച മുഖവും ഐഡന്റിഫൈ ചെയ്യാനുള്ള ഫീച്ചർ ആപ്പിൾ കൊണ്ടുവന്നിരിക്കുന്നത്.

പുതിയ ഫീച്ചറിൽ ഫേസ് മാസ്ക് ധരിച്ച് ഫോണിൽ താഴെ നിന്നും മുകളിലേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ പാസ്‌വേഡ് നൽകാനുള്ള നിർദേശം ഓട്ടോമാറ്റിക്കായി തെളിയും. ഇതുകൂടാതെ നിരവധി പുതിയ ഫീച്ചറുകളും പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്.