HomeTech And gadgetsസൂര്യന്റെ ഉള്ളറകളിലെ രഹസ്യങ്ങള്‍ തേടി പ്രോബ്; നാസയുടെ പുതിയ ദൗത്യം ഇങ്ങനെ

സൂര്യന്റെ ഉള്ളറകളിലെ രഹസ്യങ്ങള്‍ തേടി പ്രോബ്; നാസയുടെ പുതിയ ദൗത്യം ഇങ്ങനെ

നാസയുടെ പുതിയ പരീക്ഷണത്തിന് ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍. സൂര്യന്റെ ഉള്ളറയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് നാസയുടെ പുതിയ പരീക്ഷണത്തിന്റെ ലക്‌ഷ്യം. യുഎസിലെ കേപ്കനാവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് പ്രോബ് കുതിപ്പാരംഭിച്ചത്. മണിക്കൂറില്‍ 430,00 മൈല്‍സ് വേഗത്തിലാണ് പ്രോബ് സഞ്ചരിക്കുന്നത്. പ്രോബിന്റെ യാത്ര ലക്‌ഷ്യം എന്നുപറയുന്നത് കൊറോണയുടെ ഘടന നക്ഷത്ര പഠനം സൗരവാതം എന്നിവയെ കുറിച്ചുള്ള പഠനമാണ്. യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ ‘ഹെവി ഡ്യൂട്ടി’ വിക്ഷേപണവാഹനമായ ഡെല്‍റ്റ- ഫോര്‍ ആണ് പ്രോബിനെ വഹിച്ചുകൊണ്ട് പറന്നുയര്‍ന്നത്. മറ്റ് ദൗത്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നാസയുടെ പാര്‍ക്കര്‍ സോളര്‍ പ്രോബ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നാസയ്ക്ക് സാധിച്ചാല്‍ അത് ചരിത്രത്തിലെ നാഴികക്കല്ലായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments