HomeTech And gadgetsകേന്ദ്രസര്‍ക്കാരിന്റെ മൗസം ആപ്പ് എത്തി ! ഇനി കാലാവസ്ഥാ വ്യതിയാനങ്ങൾ അപ്പപ്പോൾ അറിയാം

കേന്ദ്രസര്‍ക്കാരിന്റെ മൗസം ആപ്പ് എത്തി ! ഇനി കാലാവസ്ഥാ വ്യതിയാനങ്ങൾ അപ്പപ്പോൾ അറിയാം

കാലാവസ്ഥാ മാറ്റങ്ങൾ ജനജീവിതത്തെ ബാധിക്കാതെ നോക്കാനാണ് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നത്. എന്നാൽ പലപ്പോളും ഇത് നാം അറിയുമ്പോളേക്കും വൈകിയിരിക്കും. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മോസം ആപ്പ്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍ ആണ് ഇന്റര്‍നാഷണല്‍ ക്രോപ്‌സ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെമിഅരിഡ് ട്രോപിക്‌സ് (ഇക്രിസാറ്റ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐഐടിഎം), പൂനെ, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) എന്നിവ സംയുക്തമായി രൂപകല്‍പ്പന ചെയ്ത മൗസം (ഹിന്ദിയില്‍ കാലാവസ്ഥ) മൊബൈല്‍ ആപ്പ് തിങ്കളാഴ്ച പുറത്തിറക്കിയത്. കാലാവസ്ഥാ പ്രവചനങ്ങള്‍ മാത്രമല്ല ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് റഡാര്‍ ഇമേജുകള്‍ ആക്‌സസ് ചെയ്യാനുള്ള സംവിധാനവും വരും ദിവസങ്ങളിലെ കാലാവസ്ഥയെ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാനും കഴിയും. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐ.ഒ.എസ് ആപ്പ്‌സ്റ്റോറിലും ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments