HomeTech And gadgetsഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സി.ഐ.എക്കും എഫ്.ബി.ഐക്കും മറ്റുള്ളവരുടെ വാട്‌സ്ആപ് മെസേജുകൾ ഹാക്ക് ചെയ്ത് വായിക്കാൻ കഴിയുമെന്ന്...

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സി.ഐ.എക്കും എഫ്.ബി.ഐക്കും മറ്റുള്ളവരുടെ വാട്‌സ്ആപ് മെസേജുകൾ ഹാക്ക് ചെയ്ത് വായിക്കാൻ കഴിയുമെന്ന് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്

യു.എസിന്റെ രഹസ്യാന്വേഷണ സംഘമായ സി.ഐ.എക്കും അന്വേഷണ ഏജൻസിയായ എഫ്.ബി.ഐക്കും മറ്റുള്ളവരുടെ വാട്‌സ്ആപ് മെസേജുകൾ ഹാക്ക് ചെയ്ത് വായിക്കാൻ കഴിയുമെന്ന് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്. ഉപയോക്താക്കളുടെ സുരക്ഷക്കും സ്വകാര്യതക്കും പ്രാധാന്യം നൽകുന്ന പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പൂർണമായി എല്ലാം സുരക്ഷിതമാണെന്നു പറയാൻ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചു.

എഫ്.ബി.ഐ നിങ്ങളെ അറസ്റ്റ് ചെയ്താൽ ഫോണുകൾ വാങ്ങിവെക്കാനിടയുണ്ട്. അതുവഴി ഫോണിലെ വിവരങ്ങൾ സ്വന്തമാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മെറ്റക്ക് മെസേജുകളൊന്നും വായിക്കാൻ കഴിയില്ലെന്ന് സക്കര്‍ബര്‍ഗ് ഉറപ്പുനൽകി.

അമേരിക്കൻ നടനും അവതാരകനുമായ ജോസഫ് റോഗന്റെ ‘ജോ റോഗൻ എക്‌സ്പീരിയൻസ്’ എന്ന പോഡ്കാസ്റ്റിനു നൽകിയ മൂന്നു മണിക്കൂറോളം നീണ്ട അഭിമുഖത്തിലാണ് മെറ്റ തലവൻ വാട്സ്ആപി​ന്റെ സുരക്ഷ പോരായ്മകളെക്കുറിച്ച് തുറന്നുപറഞ്ഞത്. തന്റെ മെസേജുകളും ഇ-മെയിൽ സന്ദേശങ്ങളും നാഷനൽ സെക്യൂരിറ്റി ഏജൻസിയും സി.ഐ.എയും ചോർത്തിയതായി അമേരിക്കൻ അവതാരകൻ ടക്കർ കാൾസൻ നേരത്തേ ആരോപിച്ചത് വലിയ വിവാദമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments