6 വയസ്സുള്ള ഈ യുട്യൂബ് താരം വാങ്ങിയ പുതിയ വീടിന്റെ വില കേട്ടു ഞെട്ടരുത് ! ഇങ്ങനെയും യുട്യൂബിൽ നിന്നും വരുമാനമോ?

412

ആറു വയസ്സുള്ള യുട്യൂബ് താരം ഈ വർഷം ആദ്യം സിയോളിൽ 55 കോടി രൂപയിലധികം വിലവരുന്ന അഞ്ച് നിലകളുള്ള വീട് വാങ്ങി. ബോറം കി എന്ന കുഞ്ഞു താരത്തിനു യുട്യൂബിൽ മാത്രം മൂന്നു കോടി സബ്‌സ്‌ക്രൈബർമാരുണ്ട്. ഓരോ മാസവും കോടികളുടെ വരുമാനമാണ് പരസ്യങ്ങൾ വഴി ഈ കൊച്ചുതാരം യുട്യൂബിൽ നിന്നും നേടുന്നത്. ഇതുപയോഗിച്ചാണ് അഞ്ചുനില വീട് ഈ യുട്യൂബ് താരം വാങ്ങിയത്.

സിയോൾ നഗരപ്രാന്തമായ ഗംഗ്നാമിലാണ് ഈ യൂട്യൂബ് താരം വാങ്ങിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ യൂട്യൂബ് താരം അവളുടെ മാതാപിതാക്കൾ സ്ഥാപിച്ച ബോറം ഫാമിലി കമ്പനി വഴിയാണ് സ്വത്ത് വാങ്ങിയത്. ബോറത്തിന് യുട്യൂബിൽ രണ്ട് അക്കൗണ്ടുകളുണ്ട്. ഈ ചാനൽ പിന്തുടരുന്നത് 1.36 കോടി പേരാണ്. 1.76 കോടി സബ്‌സ്‌ക്രൈബർമാരുള്ള വ്ലോഗാണ് മറ്റൊരു വരുമാനം.