HomeTech And gadgetsഇനി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രമിലും ലൈക്കുകള്‍ മറ്റുള്ളവർ കാണാതെ മറയ്ക്കാം ! പുതിയ ഫീച്ചർ പരിചയപ്പെടാം

ഇനി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രമിലും ലൈക്കുകള്‍ മറ്റുള്ളവർ കാണാതെ മറയ്ക്കാം ! പുതിയ ഫീച്ചർ പരിചയപ്പെടാം

സോഷ്യൽ മീഡിയ ആപ്പുകളിൽ കൂടുതൽ നിയന്ത്രണം ഉപയോക്താക്കൾക്ക് നൽകുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കിട്ടുന്ന ലൈക്കുകൾ മറച്ചുവയ്ക്കാനുള്ള പുതിയ ഫീച്ചർ വരുന്നു. പുതിയ സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവർ ഫീഡിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകളിലുള്ള ലൈക്കുകളുടെ എണ്ണം മറ്റുള്ളവർക്ക് കാണാൻ കഴിയുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കാൻ സാധിക്കും.

ഇൻസ്റ്റാഗ്രാമിലെ ഉപയോക്താക്കൾക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പോ ശേഷമോ അവരുടെ ലൈക്കുകളുടെ എണ്ണം മറച്ചു വയ്ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിനായി ഒരു പോസ്റ്റിന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകൾ തിരഞ്ഞെടുത്ത് ‘ഹിറ്റ് ലൈക്ക് കൌണ്ട്’ ഓപ്ഷനിൽ ടാപ്പുചെയ്യുക. സെറ്റിങ്സിലെ ഈ ഓപ്ഷൻ ഓഫുചെയ്യാനുള്ള ഓപ്ഷനും ഇൻസ്റ്റഗ്രാം നൽകിയിട്ടുണ്ട്.

ഫേസ്ബുക്കിൽ ലൈക്കുകൾ ഹൈഡ് ചെയ്യുന്ന രീതി ഇൻസ്റ്റാഗ്രാമിലുള്ളതിന് സമാനമാണെന്നാണ് റിപ്പോർട്ടുകൾ. നിങ്ങളുടെ പോസ്റ്റുകളുടെ ലൈക്കുകൾ മറ്റുള്ളവർ കാണുന്നത് മറയ്ക്കാനുള്ള സംവിധാനവും പ്ലാറ്റ്‌ഫോമിലെ മറ്റ് ഉപയോക്താക്കളുടെ പോസ്റ്റുകൾക്ക് ലഭിച്ചിട്ടുള്ള ലൈക്കുകൾ നിങ്ങൾക്ക് കാണാതിരിക്കാനുള്ള ഓപ്ഷനും വരും ആഴ്ചകളിൽ ഫേസ്ബുക്കിലേക്ക് വരും. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് എത്ര ലൈക്കുകൾ പോസ്റ്റുകൾക്ക് ലഭിക്കുന്നു എന്ന് ശ്രദ്ധിക്കുന്നതിന് പകരം ഷെയർ ചെയ്യുന്ന ഫോട്ടോകളിലും വീഡിയോകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്ന് ഫേസ്ബുക്ക് കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments