HomeTech And gadgetsവിരലടയാളം വേണ്ട; കൈനോക്കി കുറ്റവാളികളെ കണ്ടുപിടിക്കുന്ന പുതിയ ടെക്നോളജിയുമായി ഗവേഷകർ

വിരലടയാളം വേണ്ട; കൈനോക്കി കുറ്റവാളികളെ കണ്ടുപിടിക്കുന്ന പുതിയ ടെക്നോളജിയുമായി ഗവേഷകർ

പുതിയ കണ്ടെത്തലുമായി ശാസ്ത്ര ലോകം. വടക്കുപടിഞ്ഞാറന്‍ ബ്രിട്ടനിലെ ‘ലാന്‍കാസ്റ്റര്‍ യൂനിവേഴ്‌സിറ്റി’യിലെ പ്രൊഫസര്‍ ദമെ സൂ ബ്ലാക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളാണ് പുതില കണ്ടെത്തല്‍ ശാസ്ത്ര ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. വിരലടയാളം പോലെ വ്യക്തികളുടെ കൈകളിലെ ഞരമ്ബുകളുടെ ഘടനയും ചുളിവും നിറവും എല്ലാം ഓരോരുത്തരിലും വ്യത്യസ്തമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവഴി ക്യാമറകളില്‍ പതിയുന്ന കുറ്റവാളികളുടെ കൈകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാല്‍ വ്യക്തികളെ തിരിച്ചറിയാനാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

പുതിയ കണ്ടെത്തല്‍ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷകര്‍ക്ക് സഹായകമാകുന്നതാണ്. നിലവില്‍ കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന വിരലടയാളം വെച്ചാണ് കുറ്റവാളികളെ അന്വേഷകര്‍ കണ്ടെത്തിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments