പരസ്യങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയ തുകയുടെ കണക്ക് പുറത്തുവിട്ട് ഗൂഗിൾ ! വാരിയെറിഞ്ഞത് കോടികൾ !

16

ഗൂഗിൾ, യൂട്യൂബ് എന്നിവയിലും കമ്പനിയുടെ പങ്കാളിത്തമുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലുമായി പങ്കുവെക്കപ്പെട്ട രാഷ്ട്രീയ പരസ്യങ്ങളുടെ പൂർണ്ണ വിവരങ്ങൾ പുറത്തുവിട്ടു ഗൂഗിൾ. പരസ്യ പ്രചാരണങ്ങൾക്കായി കഴിഞ്ഞ രണ്ട് വർഷക്കാലം കൊണ്ട് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ചിലവാക്കിയത് 59.5 കോടിയിലേറെ രൂപ. 21,504 പരസ്യങ്ങളാണ് ഇക്കാലയളവിൽ പ്രചരിപ്പിക്കപ്പെട്ടതെന്ന് ഗൂഗിൾ പുറത്തുവിട്ട സുതാര്യതാ റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ പരസ്യങ്ങൾക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ പണം ചിലവാക്കിയത് ബിജെപിയാണ്. 17 കോടിയിലേറെ രൂപയാണ് ബിജെപി ചിലവാക്കിയത്. തമിഴ്നാട്ടിലെ ഡിഎംകെയും, എഐഎഡിഎംകെ യുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.