HomeNewsLatest Newsസുനിത വില്യംസിന് മടക്കയാത്ര എളുപ്പമല്ല; 96 മണിക്കൂര്‍ ഓക്‌സിജന്‍ ഉൾപ്പെടെ മുന്നിൽ മൂന്ന് വെല്ലുവിളികൾ

സുനിത വില്യംസിന് മടക്കയാത്ര എളുപ്പമല്ല; 96 മണിക്കൂര്‍ ഓക്‌സിജന്‍ ഉൾപ്പെടെ മുന്നിൽ മൂന്ന് വെല്ലുവിളികൾ

ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസിന്‍റെയും ബുച്ച്‌ വില്‍മോറിന്‍റെയും കാര്യത്തില്‍ ആശങ്കകള്‍ നീളുന്നു.

രാജ്യാന്തര ബഹിരാകാശ നിലയവുമായി ഡോക് ചെയ്‌തിരിക്കുന്ന തകരാറിലുള്ള സ്റ്റൈര്‍ലൈനര്‍ പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങാന്‍ ശ്രമിച്ചാല്‍ മൂന്ന് പ്രധാന അപകട ഭീഷണി ഇരുവര്‍ക്കും നിലനില്‍ക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള സ്റ്റൈര്‍ലൈനറിന്‍റെ പുനഃപ്രവേശനം പരാജയപ്പെട്ടാല്‍ വെറും 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനുമായി ബഹിരാകാശത്ത് ഇരു സഞ്ചാരികളും കുടുങ്ങുമോ എന്നതാണ് ഇതിലൊരു ഭയം.

അമേരിക്കന്‍ മിലിറ്ററിയുടെ സ്പേസ് സിസ്റ്റംസിലെ കമാന്‍ററായിരുന്ന റൂഡി റിഡോള്‍ഫിയാണ് സ്റ്റാര്‍ലൈനര്‍ പേടകത്തെ കുറിച്ച്‌ നാസയ്ക്കും ബോയിംഗിനും മുന്നറിയിപ്പ് നല്‍കുന്നവരില്‍ പ്രധാനി. സുനിത വില്യംസും ബുച്ച്‌ വില്‍മോറും മടക്കയാത്രയ്ക്ക് സ്റ്റാര്‍ലൈനര്‍ പേടകം തന്നെ ഉപയോഗിച്ചാല്‍ മൂന്ന് വെല്ലുവിളികളെ അതിജീവിക്കേണ്ടിവരും എന്ന് അദേഹം പറയുന്നു. 96 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജനെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അവശേഷിക്കുന്നുള്ളൂ.

ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ പേടകം ബഹിരാകാശത്ത് കുടുങ്ങുകയും ഈ അളവ് ഓക്‌സിജന്‍ തികയാതെ വരികയും ചെയ്യുമെന്നതാണ് ഒരു വെല്ലുവിളി. പേടകത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ത്രസ്റ്ററുകളുടെ തകരാര്‍ കാരണം പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്നതില്‍ വീഴ്‌ച സംഭവിച്ചാല്‍ സ്റ്റൈര്‍ലൈനര്‍ ബഹിരാകാശത്ത് അനിശ്ചിതകാലത്തേക്ക് കുടുങ്ങിയേക്കാം എന്നതാണ് രണ്ടാമത്തെ ആശങ്ക. തീവ്ര ഘര്‍ഷണവും കനത്ത ചൂടും കാരണം സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ ലോഹകവചം മടക്ക യാത്രയ്ക്കിടെ കത്തിയമരാം എന്നതാണ് മുന്നിലുള്ള മൂന്നാമത്തെ വെല്ലുവിളി എന്നും റൂഡി റിഡോള്‍ഫി വിശദീകരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments