ഒക്ടോബർ മുതൽ ഫേസ്ബുക്കിൽ ഇത്തരം പോസ്റ്റുകൾ ഇടുന്നവർ സൂക്ഷിച്ചോളൂ; നിങ്ങളുടെ അനുവാദമില്ലാതെ അക്കൗണ്ട് ഡിലീറ്റ് ആയേക്കും !

88

കമ്പനിയെ നിയമപ്രതിസന്ധിയിലാക്കുന്ന എന്ത് ഉള്ളടക്കവും നീക്കം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് ഫേസ്ബുക്ക്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നിലവില്‍ വരുമെന്ന് കമ്ബനിയുടെ വ്യവസ്ഥകള്‍ പരിഷ്‌കരിച്ച്‌ ഫേസ്ബുക്ക് അറിയിച്ചു. നിരന്തരം നിയമപ്രശ്‌നങ്ങളും ആരോപണങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് വ്യവസ്ഥകള്‍ പരിഷ്‌കരിച്ചത്. ഇതുപ്രകാരം ഒരു വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് അയാളുടെ അനുവാദമില്ലാതെ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിന് സാധിക്കും.