പോസ്റ്റ് ചെയ്യാൻ കഴിയുന്ന റീലുകളുടെ പരമാവധി ദൈർഘ്യം വർദ്ധിപ്പിച്ച് ഫേസ്ബുക്ക് ! കണ്ടന്റ് ക്രിയേറ്റേഴ്സിന് ഇനി സുവർണ്ണകാലം

55

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്ന റീലുകളുടെ പരമാവധി ദൈർഘ്യം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ, ഉപയോക്താക്കൾക്ക് 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള റീലുകൾ പോസ്റ്റ് ചെയ്യാൻ സാധിക്കും. മുൻപ് റീലുകളുടെ ദൈർഘ്യം 60 സെക്കൻഡായി പരിമിതപ്പെടുത്തിയിരുന്നു. ദൈർഘ്യം വർദ്ധിപ്പിച്ചതിനു പുറമേ, ചില മാറ്റങ്ങളും കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. . ഇത് കണ്ടന്റ് ക്രിയേറ്റേഴ്സിനേയും, ഫേസ്ബുക്ക് ഉപയോക്താക്കളെയും ഒരുപോലെ ആകർഷിക്കാൻ സഹായിക്കും. ടൈം ലൈനിലെ മെമ്മറി പോസ്റ്റുകളും പ്രീ- ബിൽറ്റ് ടെംപ്ലേറ്റുകളും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ റീലുകൾ സൃഷ്ടിക്കാൻ സാധിക്കുന്നതാണ്. നിലവിൽ, മെറ്റയുടെ അതിവേഗം വളരുന്ന കണ്ടന്റ് ഫോർമാറ്റായി റീലുകൾ മാറിയിട്ടുണ്ട്.