ഇത്തരം പ്രൊഫൈൽ ഉള്ള, ‘അപടകാരികളായ’ ആളുകളെ ഫേസ്‌ബുക്കും ഇന്‍സ്റ്റഗ്രാമും നിരോധിക്കുന്നു

157

അപകടകാരികളായ ആളുകള്‍ എന്ന് ഫേസ്ബുക് അല്‍ഗോരിതം വിധിയെഴുതിയതിനെ തുടര്‍ന്ന് ചില പ്രമുഖ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഫേസ്‌ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വിലക്ക്. നേഷന്‍ ഓഫ് ഇസ്ലാം നേതാവ് ലൂയിസ് ഫറാഖാന്‍ ഉള്‍പ്പടെയുള്ളവരെയാണ് ഫേസ്ബുക് അത്യാപകടകാരികളായ മനുഷ്യര്‍ എന്ന് കണ്ടെത്തുന്നത്. സെമിറ്റിക് വിരുദ്ധരെയും തീവ്ര വലതുപക്ഷ, തീവ്ര ഇസ്ലാമിക് ആശയങ്ങള്‍ പേറുന്നവരെയൊക്കെയാണ് ഫേസ്ബുക് ഇത്തരത്തില്‍ സൈബറിടത്തില്‍ നിന്നും നിരോധിക്കുന്നത്.

വെറുപ്പ് പരത്താമെന്ന് വ്യാമോഹിക്കുന്ന ഒരാളെപ്പോലും ഫേസ്‌ബുക്കിലും ഇന്‍സ്റ്റയിലും വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഫേസ്ബുക് കമ്ബനി വ്യാഴാഴ്ച വ്യക്തമാക്കിയത്. തീവ്ര വെള്ളദേശീയവാദിയായ പോള്‍ നെഹ്‌ലനെയും സൈബര്‍ ഇടങ്ങള്‍ വഴി മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ലോറ ലൂമറിനെ പോലുള്ള ആക്ടിവിസ്റ്റുകളെയും നിരോധിക്കുകയാണ് ഇപ്പോള്‍ ഫേസ്ബൂക്. ഏതുതരത്തിലുള്ള പ്രത്യയശാസ്ത്രമായാലും അത് വെറുപ്പ് പ്രചരിപ്പിക്കുന്നതാകാന്‍ പാടില്ലെന്നും കാലാകാലങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഫേസ്ബുക് വിലക്കാറുണ്ടെന്നും കമ്ബനി വക്താവ് അഭിപ്രായപ്പെട്ടു.