സമുദ്രങ്ങളെല്ലാം പെട്ടെന്നൊരു ദിവസം വറ്റിവരണ്ടാല്‍ ലോകത്തിനെന്ത് സംഭവിക്കും? ലാസ്‌റ്റ് ഗ്ളേഷ്യല്‍ മാക്‌സിമം എന്ന അതിശൈത്യ കാലത്ത് അതായത് ഏതാണ്ട് 19000 മുതല്‍ 26000 വരെ വർഷങ്ങള്‍ക്ക് മുൻപ് ഇന്നത്തേതിനെക്കാള്‍ 410 അടി താഴെയായിരുന്നു സമുദ്രം. ഏറ്റവും പഴയ മനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുള്ളത് ഈ ലാസ്‌റ്റ് ഗ്ളേഷ്യല്‍ മാക്‌സിമം കാലഘട്ടത്തിലാണ്.
കനത്ത മഞ്ഞുവീഴ്‌ചയുണ്ടായ അന്ന് അന്റാർട്ടിക്ക മുതല്‍ ഗ്രീൻലൻഡ് വരെയും വടക്കേ അമേരിക്കയുടെ വടക്ക് ഭാഗം മുതല്‍ യൂറോപ്പ് വരെയും വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെ മേല്‍ കട്ടിയേറിയ മഞ്ഞുറഞ്ഞതിനാല്‍ സമുദ്രനിരപ്പ് വരണ്ട് താഴ്‌ന്നുപോയി.
ഇതോടെ ഭൂഖണ്ഡങ്ങളിലും ഇന്നത്തെ ചില ദ്വീപുരാജ്യങ്ങളിലും വൻകരകളെ ബന്ധിപ്പിച്ച് പാലം പോലെ മഞ്ഞ് രൂപപ്പെട്ടു. നമ്മുടെ പൂർവികർ ഇതുവഴി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കാനും ഇത് കാരണമായി. യൂറോപ്പില്‍ നിന്നും യുകെയിലേക്കും അലാസ്‌കയില്‍ നിന്നും റഷ്യയിലേക്കുമൊക്കെ ഇങ്ങനെ മനുഷ്യർ കുടിയേറി താമസം തുടങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇക്കാലത്തെ ഭൂമിയുടെ അവസ്ഥ നാസയിലെ ശാസ്‌ത്രജ്ഞനായ ഡോ.ഹോറേസ് മിച്ചല്‍ 2008ല്‍ അനിമേഷൻ വഴി തയ്യാറാക്കി. ജപ്പാൻ എയറോസ്‌പേസ് എക്‌സ്‌പ്ളോറേഷൻ ഏജൻസിയിലെ ഗവേഷകനും മുൻ നാസ ശാസ്‌ത്രജ്ഞനുമായ ഡോ. ജെയിംസ് ഒഡോനോഗ് ഇതിന്റെ അല്‍പ്പംകൂടി മെച്ചപ്പെട്ട ഒരു രൂപവും തയ്യാറാക്കിയിരുന്നു. ഇതുവഴി സമുദ്രത്തിന്റെ അടിത്തട്ടിന്റെ സ്വഭാവം പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. 6000 അടിയോളം സമുദ്രമേഖല ഇക്കാലത്ത് വരണ്ടുപോയി.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അടുത്തൊന്നും ഇതുപോലെ സമുദ്രം വരളാനോ പ്രശ്നമുണ്ടാകാനോ ഇടയില്ലെന്നാണ് ഗവേഷകർ പറയുന്നത്. എ