ടിക് ടോക് ഇനി ഇനി കുട്ടികൾ ഉപയോഗിച്ചാൽ പണികിട്ടുക മാതാപിതാക്കൾക്ക്; കാരണം ഇങ്ങനെ:

ടിക് ടോക് വീഡിയോകളിലൂടെ ലൈക്കുകള്‍ സ്വന്തമാക്കുകയാണ് ഇപ്പോള്‍ ന്യൂജനറേഷന്റെ ഹോബി. എന്നാല്‍ ഇപ്പോള്‍ ടിക് ടോക്കിന് വന്‍ തിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അമേരിക്കയിലാണ് ടിക് ടോക്കിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്.കുട്ടികളുടെ വ്യക്തി വിവരങ്ങള്‍ പരസ്യപ്പെടുത്തി എന്നാരോപിച്ചാണ് ടിക് ടോക്കിന് വിലയ്ക്ക് ഏര്‍പ്പെടുത്തിയത്.ടിക് ടോക്ക് ഏകദേശം 39.09 കോടി രൂപ പിഴ അടക്കണമെന്നാണ് അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.

13 വയസ്സ് തികയാത്ത കുട്ടികളെ ടിക് ടോകില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അവരുടെ അക്കൗണ്ടുകളെല്ലാം ടിക് ടോക് നീക്കം ചെയ്യണമെന്നുമാണ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.കുട്ടികളെ ചൂഷണം ചെയ്തു പ്രവര്‍ത്തിക്കുന്ന എല്ലാ ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്കുമുള്ള ഒരു താക്കീതാണ് ഇതെന്നും ഇനി മുതല്‍ 13 വയസ്സ് തികയാത്ത കുട്ടികള്‍ ടിക് ടോകില്‍ അക്കൗണ്ട് തുടങ്ങിയാല്‍ രക്ഷിതാക്കളായിരിക്കും കുടുങ്ങുക