HomeTech And gadgetsഫോൺ കോളിന് മുന്നേയുള്ള ആ 30 സെക്കന്റ്‌ കോവിഡ് സന്ദേശം നഷ്ടമാക്കിയ മണിക്കൂറുകൾ എത്രയെന്നറിയാമോ?? അമ്പരപ്പിക്കുന്ന...

ഫോൺ കോളിന് മുന്നേയുള്ള ആ 30 സെക്കന്റ്‌ കോവിഡ് സന്ദേശം നഷ്ടമാക്കിയ മണിക്കൂറുകൾ എത്രയെന്നറിയാമോ?? അമ്പരപ്പിക്കുന്ന ഒരു റിപ്പോർട്ട്‌ !

 

ഈ കോവിഡ് കാലത്ത് മൊബൈല്‍ ഉപയോക്താക്കള്‍ ഒരോ കോളിന് മുന്‍പും കേട്ട കോവിഡ്–19 മുന്നറിയിപ്പ് സന്ദേശം എല്ലാവർക്കും പരിചിതമാണ്. 30 സെക്കന്‍റ് നീണമുള്ള ഈ സന്ദേശം ഇതുവരെ കേട്ടവരുടെ സമയം എടുത്താല്‍ അത് ഒരു ദിവസം 1.3 കോടിമണിക്കൂറുകള്‍ വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. കോവിഡ് -19 സന്ദേശങ്ങൾ കേൾക്കുന്നതിന് പ്രതിദിനം 1.3 കോടി അധിക മണിക്കൂർ ഉപയോഗിക്കുന്നുണ്ടെന്നാണ് ഉപഭോക്തൃ അസോസിയേഷൻ ആരോപിക്കുന്നത്.

ഇപ്പോഴത്തെ അവസ്ഥയില്‍ ഡയലര്‍ ട്യൂണിന് പകരം കൊവിഡ് സന്ദേശം ഉള്‍പ്പെടുത്തണം എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇതിനായി ടെലികോം മന്ത്രാലയവും ട്രായിയും മറ്റും ശ്രമിക്കണം. അപ്പോള്‍ കോള്‍ കണക്ട് ആകുന്നതുവരെ സന്ദേശം കേള്‍ക്കാം. ഇന്ത്യയില്‍ 5 ല്‍ ഒരു കോള്‍ കണക്ട് ആകാറില്ലെന്നാണ് ശരാശരി കണക്ക്. അതിനാല്‍ തന്നെ പൂര്‍ണ്ണമായും ഈ സന്ദേശം കേള്‍ക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വരില്ല എന്നവർ കരുതുന്നു.

സാമൂഹിക അകലം പാലിക്കൽ, മാസ്കുകളുടെ ഉപയോഗം എന്നിവയെ കുറിച്ച് ആളുകൾക്ക് ഇതിനകം തന്നെ അറിയാം, ഇനി ഇത്തരം മെസേജുകളുടെ ആവശ്യമില്ലെന്നാണ് ഉപഭോക്തൃ സംഘടന പറയുന്നത്. ഇത് സംബന്ധിച്ച് ജനുവരി 5 നാണ് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നിരവധി മൊബൈൽ ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കത്ത്. നിരവധി പേരുടെ വിലപ്പെട്ട സമയവും മൊബൈലിലെ ചാർജും നഷ്ടപ്പെടുന്നു. കോവിഡ് -19 സന്ദേശങ്ങൾ കേൾക്കുന്നതിന് പ്രതിദിനം 1.3 കോടി അധിക മണിക്കൂർ ഉപയോഗിക്കുന്നുണ്ടെന്നാണ് ഉപഭോക്തൃ അസോസിയേഷൻ ആരോപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments