HomeTech And gadgetsസ്മാർട്ട് ഫോണിന് കൂടുതൽ സുരക്ഷിതം ബയോമെട്രിക്‌സോ പാസ്സ്‌വേർഡോ ? ഇതാ ഉത്തരം

സ്മാർട്ട് ഫോണിന് കൂടുതൽ സുരക്ഷിതം ബയോമെട്രിക്‌സോ പാസ്സ്‌വേർഡോ ? ഇതാ ഉത്തരം

സൈ്വപ്പിംഗും കടന്ന് ഇപ്പോള്‍ നാമെത്തി നില്‍ക്കുന്നത് സ്മാർട്ട് ഫോണുകളുടെ ഫേസ് അണ്‍ലോക്കിംഗ് സംവിധാനത്തിലേക്കാണ്. ടെക്ക്‌നോളജിയുടെ വളര്‍ച്ചയാണ് ഇതിനുപിന്നില്‍. ഫേസ് അണ്‍ലോക്കിംഗ് വിപണിയിലെത്തിയതോടെ ഫോണ്‍ സുരക്ഷയെന്ന വലിയ കടമ്പ ഏറെക്കുറെ ലളിതമായിരിക്കുകയാണ്. പാസ്#വേഡ് ഓര്‍ത്തുവെയ്ക്കണ്ട, സൈ്വപ്പിംഗ് പാറ്റേണ്‍ ആവശ്യമില്ല എന്നിവയെല്ലാം പുത്തന്‍ സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണ്. എന്നാല്‍ ഏത് മാര്‍ഗമാണ് കൂടുതല്‍ സുരക്ഷിതമെന്ന് പരിശോധിക്കുകയാണിവിടെ.

തോമസ് ബ്രൂസ്റ്റര്‍ എന്ന വ്യക്തി ഒരു പരീക്ഷണം നടത്തി. ഫേസ് അണ്‍ലോക്കിംഗിന്റെ സുരക്ഷ പരിശോധിക്കാന്‍ ബ്രൂസ്റ്റര്‍ തന്റെ മുഖത്തിനെ അതേ മാതൃകയില്‍ 3ഡി പ്രിന്റിംഗിലൂടെ നിര്‍മിച്ചു. 27,000 രൂപയോളം ചെലവഴിച്ചായിരുന്നു ഈ പരീക്ഷണം. സാംസംഗ് ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി നോട്ട് 8, വണ്‍പ്ലസ് 6, ഐഫോണ്‍ എക്‌സ്, എല്‍.ജി ജി7 തിങ്ക് എന്നീ സ്മാര്‍ട്ട്‌ഫോണുകളിലായിരുന്നു പരീക്ഷണം നടത്തിയത്.

എന്നാല്‍ ഐഫോണ്‍ എക്‌സ് ഒഴികെ മറ്റെല്ലാ സ്മാര്‍ട്ട്‌ഫോണുകളും 3ഡി പ്രിന്റഡ് മുഖത്തിനു മുന്നില്‍ അടിയറവു പറയുകയായിരുന്നു. ഇതാണ് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഫേസ് അണ്‍ലോക്കിംഗിന്റെ സുരക്ഷ.സുരക്ഷയുടെ കാര്യം നോക്കിയാല്‍ ഫിംഗര്‍പ്രിന്റിനും ഫേസ് അണ്‍ലോക്കിംഗിനും അതന്റേതായ പോരായ്മകളുണ്ട്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ പ്രകാരം ഫിംഗര്‍പ്രിന്റ് സെന്‍സര്‍ അത്ര സുരക്ഷിതമല്ല. പ്രത്യേകതരം മഷിയും പേപ്പറുമുണ്ടെങ്കില്‍ ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനത്തെയും അട്ടിമറിക്കാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments