ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഓണ്‍ലൈൻ തട്ടിപ്പുകളും വ്യാപകമാവുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്.സ്വന്തമായി ഇൻസ്റ്റാള്‍ ചെയ്യാത്ത സംശയകരമായ ആപ്പുകള്‍ ഫോണില്‍ കണ്ടെത്തിയാല്‍ ഉടൻതന്നെ അവ നീക്കം ചെയ്യണമെന്നാണ് നിർദേശം. ഇത്തരം ആപ്പുകളിലൂടെ ഒടിപി ഉള്‍പ്പെടെ വിലപ്പെട്ട വിവരങ്ങള്‍ ചോർന്നുപോകാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.
ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (ഗോള്‍ഡൻ അവർ) തന്നെ വിവരം അറിയിക്കാനുള്ള നമ്ബർ കഴിഞ്ഞദിവസം പൊലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 1930 എന്ന നമ്ബറില്‍ സൈബർ പൊലീസിനെ വിവരമറിയിക്കാം. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താല്‍ തട്ടിപ്പിനിരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.