HomeTech And gadgetsഗൂഗിൾ റെക്കോർഡ് ചെയ്ത നിങ്ങളുടെ സംഭാഷണങ്ങൾ കേൾക്കണോ? ഇതാ ഒരു കിടിലൻ വഴി !

ഗൂഗിൾ റെക്കോർഡ് ചെയ്ത നിങ്ങളുടെ സംഭാഷണങ്ങൾ കേൾക്കണോ? ഇതാ ഒരു കിടിലൻ വഴി !

നമ്മുടെയൊക്കെ കെ ഫോണില്‍ നിന്ന് എന്തെങ്കിലും തിരയാനോ, വെബ് ബ്രൌസിംഗിനോ സഹായിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് ഗൂഗിള്‍ അസിസ്റ്റന്‍റ്. എന്നാല്‍ നമ്മള്‍ ഇതിന് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഗൂഗിള്‍ ശേഖരിക്കുന്നുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ ഗൂഗിള്‍ നിങ്ങളുടെ ഏതൊക്കെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ടാകും, അതറിയാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ആ മാർഗ്ഗമാണ് ഇനി താഴെ പറയുന്നത്.

1. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ ആപ്പ് തുറക്കുക, അതില്‍ കയറിയ ശേഷം അതിന്‍റെ വലത് ഭാഗത്ത് ടോപ്പിലുള്ള പ്രൊഫൈല്‍ പിക്ചറില്‍ ക്ലിക്ക് ചെയ്യുക.

2. അവിടെ നിന്ന് ‘Manage your google account’

3. അതിന് ശേഷം, ‘Data and Personalisation’ എന്ന ടാബ് ക്ലിക്ക് ചെയ്യുക.

4. അതിനുള്ളില്‍ ‘Manage your activity controls’ എന്നത് ക്ലിക്ക് ചെയ്യുക

5. ഇതില്‍ താഴേക്ക് പോയാല്‍ ‘Manage Activity’ എന്നത് കാണാം, ഇതില്‍ ക്ലിക്ക് ചെയ്യുക

5. തുടര്‍ന്ന് ‘Filter by date’ എന്ന ടാബ് തുറക്കുക

6. ഇത് തുറന്നാല്‍ വിവിധ ആപ്പുകള്‍ കാണിക്കും, ഇതില്‍ ‘Voice recordings’ എടുക്കുക. ഇപ്പോൾ നിങ്ങൾ ഇതുവരെ ഗൂഗിളിൽ കൊടുത്ത കമാൻഡുകൾ എല്ലാം വോയിസ് റെക്കോർഡിങ് ആയി നിങ്ങൾക്ക് കാണാൻ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments