യൂട്യൂബര്‍മാര്‍ കരുതിയിരിക്കുക; ജൂണ്‍ 26 മുതല്‍ ഒരു പ്രധാന ഫീച്ചര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമാകും !

8

ജനപ്രിയ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമാന് യൂട്യൂബ്. ലോകമാകെ കോടിക്കണക്കിനു സബ്സ്ക്രൈബേഴ്‌സ് ആണ് യൂട്യൂബിനുള്ളത്. യൂട്യൂബ് ഏറെ പ്രതീക്ഷയോടെയാണ് സ്റ്റോറീസ് (Stories) എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. 2017-ലായിരുന്നു ഇത്. 10,000 -ലേറെ സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബര്‍മാര്‍ക്ക് മാത്രമായിരുന്നു സ്റ്റോറീസ് ഫീച്ചര്‍ ലഭ്യമായിരുന്നത്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകുന്ന സ്റ്റോറിയില്‍ ചിത്രങ്ങളും വിഡിയോകളും ടെക്സ്റ്റുകളും പങ്കുവെക്കാൻ കഴിയും. യൂട്യൂബര്‍മാര്‍ പ്രധാനമായും ചാനല്‍ പ്രമോഷനുകളാണ് അതിലൂടെ നടത്താറുള്ളത്. എന്നാല്‍, സ്റ്റോറീസ് സേവനം യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമാകാൻ പോവുകയാണ്. ജൂണ്‍ 26 മുതല്‍ യൂട്യൂബര്‍മാര്‍ക്ക് പുതിയ സ്റ്റോറികള്‍ പങ്കുവെക്കാൻ കഴിയില്ല. പങ്കുവെക്കപ്പെട്ടവ ഏഴ് ദിവസങ്ങള്‍ കൊണ്ട് അപ്രത്യക്ഷമാകും. സ്റ്റോറികള്‍ക്ക് പകരം കമ്യൂണിറ്റി പോസ്റ്റുകളും ഷോര്‍ട്സ് സേവനവും ഉപയോഗപ്പെടുത്താനാണ് യൂട്യൂബ് തയ്യാറെടുക്കുന്നത്.