HomeNewsLatest Newsലോകത്തിൽ ആദ്യമായി അച്ഛനും 'രണ്ട് അമ്മ' യുമുള്ള കുഞ്ഞു പിറന്നു; വൈദ്യശാസ്ത്ര രംഗത്തെ അതിനൂതന ചികിത്സയ്ക്കു...

ലോകത്തിൽ ആദ്യമായി അച്ഛനും ‘രണ്ട് അമ്മ’ യുമുള്ള കുഞ്ഞു പിറന്നു; വൈദ്യശാസ്ത്ര രംഗത്തെ അതിനൂതന ചികിത്സയ്ക്കു വിധേയരായി ദമ്പതികൾ !

ബ്രിട്ടനില് ആദ്യമായി അച്ഛനും “രണ്ട് അമ്മയുമുള്ള’ കുഞ്ഞ് പിറന്നു. അച്ഛനമ്മമാരുടെ ഡിഎന്‌എ കൂടാതെ മറ്റൊരു സ്ത്രീയുടെ ഡിഎന്‌എകൂടി കുഞ്ഞിലുണ്ട്.അമ്മയിലൂടെ കുട്ടിയിലേക്ക് മാരകമായ ജനിതകരോഗം പടരുന്നത് തടയാനാണ് അതിനൂതന ബീജസങ്കലന സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയത്. മൈറ്റോകോണ്‍ഡ്രിയല്‍ രോഗമുള്ള കുട്ടികള്ക്ക് മസ്തിഷ്ക ക്ഷതം, പേശി ക്ഷയം, അപസ്മാരം, ഹൃദ്രോഗം, വൃക്കത്തകരറ് തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ടാകും. പെട്ടെന്ന് മരണം സംഭവിച്ചേക്കാം. ഇത് ഒഴിവാക്കാനാണ് ദമ്പതികൾ ഈ ചികിത്സയ്ക്ക് വിധേയമായത്. അച്ഛനമ്മമാരുടെ ഡിഎന്‌എയുടെ 99.8 ശതമാനവും ദാതാവായ സ്ത്രീയുടെ 0.2 ശതമാനം ഡിഎന്‍എയുമാണ് കുഞ്ഞില് ഉള്ളത്. കോശങ്ങളിലെ ഊര്ജ ഉല്‍പ്പാദനകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയയിലെ തകരാറുമൂലം ഉണ്ടാകുന്ന രോഗങ്ങള് തടയാനാണ് ഈ ശ്രമം നടത്തിയത്.

ദാതാവായ സ്ത്രീയുടെ അണ്ഡത്തിൽ നിന്നും ആരോഗ്യമുള്ള മൈറ്റോകോണ്ഡ്രിയ വേര്തിരിച്ച്‌ ബീജസങ്കലനത്തിന് ഉപയോഗിക്കുകയാണ് ചെയ്തത്. മൈറ്റോകോണ്‍ഡ്രിയല്‍ ഡൊണേഷന്‍ ട്രീറ്റ്മെറ്റ് (എംഡിടി) എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ദാനം ചെയ്യപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയയിലെ ജനിതക വിവരങ്ങള് കുട്ടിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. എന്നാല്, കുഞ്ഞിന്റെ രൂപം, മറ്റ് സ്വഭാവം എന്നിവയെല്ലാം നിര്ണയിക്കുന്നത് യഥാര്ഥ രക്ഷിതാക്കളുടെ ഡിഎന്‌എ അടിസ്ഥാനമാക്കിയാകും. അതിനാല്, മൈറ്റോകോണ്ഡ്രിയ ദാതാവിനെ കുഞ്ഞിന്റെ “മൂന്നാം രക്ഷിതാവ്’ എന്ന് പരിഗണിക്കാനാകില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments