HomeTech And gadgetsവിന്‍ഡോസ് കംപ്യൂട്ടറുകൾ ഉടന്‍ അപ്ഡേറ്റ് ചെയ്യുക: മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്: കാരണം ഇതാണ്

വിന്‍ഡോസ് കംപ്യൂട്ടറുകൾ ഉടന്‍ അപ്ഡേറ്റ് ചെയ്യുക: മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്: കാരണം ഇതാണ്

വിന്‍ഡോസ് കമ്ബ്യൂട്ടറുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് മൈക്രോസോഫ്റ്റ് വിശദീകരിച്ചു. ഒരു മില്ല്യണ്‍ കമ്ബ്യൂട്ടറുകളാണ് അപകടത്തിലായിരിക്കുന്നത്. വിന്‍ഡോസ് കമ്ബ്യൂട്ടറുകള്‍ വോമബിള്‍ ആണെന്നും സുരക്ഷാപ്രശ്നം നിലനില്‍ക്കുന്നതിനാല്‍ വിന്‍ഡോസ് ഉപയോക്താക്കള്‍ എത്രയും വേഗം കമ്ബ്യൂട്ടര്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയത്.

വിന്‍ഡോസിലെ സുരക്ഷാ പിഴവുകള്‍ മൂലം മാന്‍വെയറുകള്‍ കമ്ബ്യൂട്ടറില്‍ കടന്നുകൂടാമെന്നും ഈ സാങ്കേതിക പ്രശ്നം ചൂഷണം ചെയ്യാന്‍ ഇടയുണ്ടെന്നും മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥന്‍ സൈമണ്‍ പോപ് അറിയിച്ചു. വിന്‍ഡോസ് ഉപയോക്താക്കള്‍ അവരുടെ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നത് വഴി പ്രശ്നം പരിഹരിക്കാമെന്നും ഭാവിയില്‍ ഉണ്ടാകാവുന്ന മാല്‍വെയര്‍ ആക്രമണങ്ങളേയും ഇതോടെ ചെറുക്കാനാവുമെന്നും മൈക്രോസോഫ്റ്റ് വിശദമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments