നിങ്ങളുടെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എങ്ങിനെ സുരക്ഷിതമായി വീണ്ടെടുക്കാം? പോലീസ് പറയുന്നു….

ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശവുമായി കേരള പോലീസ് രംഗത്ത്. ഫെയ്‌സബുക്ക് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെയേറെയാണെന്നും, ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടുവെങ്കിൽ ആദ്യം ചെയ്യേണ്ടത് പോലീസില്‍ പരാതിപ്പെടുക എന്നതാണെന്ന് പോലീസ് പറഞ്ഞു.

അക്കൗണ്ട് തിരികെ ലഭിക്കാന്‍ നിങ്ങൾ ചെയേണ്ടത് http://www.facebook.com/hacked എന്ന ലിങ്കില്‍ലോഗിൻ ചെയ്യുക.

‘മൈ അക്കൗണ്ട് കോംപ്രൊമൈസെഡ്‌’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, അതിനു ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. അപ്പോള്‍ ഈ വിവരങ്ങളുമായി യോജിക്കുന്ന യൂസര്‍മാരെ ഫെയ്സ്ബുക്ക് കണ്ടെത്താനുള്ള പ്രക്രിയ ആരംഭിക്കും.

അക്കൗണ്ട് കണ്ടെത്തി കഴിഞ്ഞാൽ മുൻപോട്ടുള്ള പക്രിയകൾക്കായി പാസ്സ്‌വേഡും ചോദിക്കും. പാസ്സ്‌വേർഡ്‌ മാറ്റിയിട്ടുണ്ടെങ്കിൽ ‘സെക്യൂർ മൈ അക്കൗണ്ട്’ എന്ന ബട്ടൺ ക്ലിക്ജ് ചെയ്യുക . റീസെറ്റ്‌ എന്ന ഓപ്ഷൻ കൊടുക്കാതെ ‘നോ ലോംഗർ ഹാവ് ആക്‌സിസ് തിസ് ‘ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

പാസ്സ്‌വേർഡ് മാറ്റുവാനുള്ള ലിങ്ക് നിങ്ങളുടെ ഈ-മെയിലിൽ അയച്ചുതരും, അതിൽ കയറി പുതിയ പാസ്സ്‌വേർഡ്‌ നൽകുക. തുടർന്നുള്ള ഏതാനും ഘട്ടങ്ങളിലുള്ള ചോദ്യാത്തരങ്ങൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ഫേസ്ബുക് അക്കൗണ്ട് തിരികെ കിട്ടും.