HomeNewsLatest Newsഅന്ന് പാകിസ്ഥാന് പിഴച്ചതവിടെ ! ആ ലോകകപ്പ് തോൽവിയെ കുറിച്ച് വഖാർ യൂനിസ് വെളിപ്പെടുത്തുന്നു !

അന്ന് പാകിസ്ഥാന് പിഴച്ചതവിടെ ! ആ ലോകകപ്പ് തോൽവിയെ കുറിച്ച് വഖാർ യൂനിസ് വെളിപ്പെടുത്തുന്നു !

ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പാകിസ്താന് എവിടെയാണ് പിഴച്ചതെന്നു ചൂണ്ടിക്കാട്ടി മുന്‍ പേസ് ബൗളിങ് ഇതിഹാസവും ഇപ്പോള്‍ ബൗളിങ് കോച്ചുമായ വഖാര്‍ യൂനിസ്. അന്നു ഏകപക്ഷീയമായ മല്‍സരത്തില്‍ 89 റണ്‍സിന് വിരാട് കോലിയും സംഘവും പാക് പടയെ തകര്‍ത്തുവിടുകയായിരുന്നു. ടോസില്‍ തുടങ്ങി കളിയുടെ തുടക്കം മുതല്‍ അന്നു പാകിസ്താന് എല്ലായിടത്തും പിഴവ് സംഭവിച്ചതായി യൂനിസ് പറഞ്ഞു.

തുടക്കത്തില്‍ തന്നെ രണ്ടോ, മൂന്നോ വിക്കറ്റുകളെടുത്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു പാക് തന്ത്രം. എന്നാല്‍ മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യ പാകിസ്താന്റെ ഈ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയതായി യൂനിസ് നിരീക്ഷിച്ചു.
ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്കു വേണ്ടി പടുത്തുയര്‍ത്തിയത്. ഈ സഖ്യത്തെ എങ്ങനെ വേര്‍പിരിക്കണമെന്നു പോലുമറിയാതെ പാകിസ്താന്‍ വലഞ്ഞു. പാകിസ്താന്റെ ഒരു ബൗളര്‍മാരെയും നിലയുറപ്പിക്കാന്‍ ഇരുവരും അനുവദിച്ചില്ല. അത്തരമൊരു പിച്ചില്‍ ഇന്ത്യയെ പാകിസ്താന്‍ ബാറ്റിങിന് അയക്കരുതായിരുന്നു. ടോസ് അനുകൂലമായിട്ടും അത് മല്‍സരത്തില്‍ പാകിസ്താനെ സഹായിച്ചില്ല. മറുഭാഗത്ത് ഇന്ത്യയാവട്ടെ വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചതെന്ന് അദ്ദേഹം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments