HomeSportsട്വന്റി-20 ലോകകപ്പ് മാറ്റിവയ്ക്കാൻ സാധ്യത: 2022ൽ നടത്തിയേക്കും: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ട്വന്റി-20 ലോകകപ്പ് മാറ്റിവയ്ക്കാൻ സാധ്യത: 2022ൽ നടത്തിയേക്കും: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ലോകമാകെ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെയ്ക്കാൻ സാധ്യത. ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അടുത്ത ആഴ്ച്ച ഉണ്ടായേക്കും. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ലോകകപ്പ് നടത്താനാണ് ആലോചിക്കുന്നത്.

ഐ.സി.സി മത്സരങ്ങളുടേയും ഐ.പി.എല്ലിന്റേയും ഇന്ത്യയുടെ മത്സരങ്ങളുടേയും ഔദ്യോഗിക സംപ്രേക്ഷകർ സ്റ്റാർ സ്പോർട്സാണ്. ലോകകപ്പിന് തൊട്ടുപിന്നാലെ ഏപ്രിലിൽ അടുത്ത വർഷത്തെ ഐ.പി.എൽ നടത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ട്വന്റി-20 ക്രിക്കറ്റിന്റെ ആധിക്യം കാണികളെ അകറ്റുമോ എന്ന ആശങ്ക സ്റ്റാർ സ്പോർട്സിനുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments