HomeSportsലോകകപ്പ്: പകരക്കാരനായി ഇറങ്ങണമെന്ന് കോച്ച്‌, സൗകര്യമില്ലെന്ന് സ്ട്രൈക്കര്‍; പിന്നീട് നടന്നത്....

ലോകകപ്പ്: പകരക്കാരനായി ഇറങ്ങണമെന്ന് കോച്ച്‌, സൗകര്യമില്ലെന്ന് സ്ട്രൈക്കര്‍; പിന്നീട് നടന്നത്….

ടീമിനേക്കാള്‍ വലുതല്ല ഒരു താരവുമെന്നതിന് അടിവരയിട്ടു കൊണ്ട് ഫിഫ ലോകകപ്പില്‍ നാടകീയ സംഭവം. ക്രൊയേഷ്യന്‍ ടീമാണ് കടുത്ത നടപടി സ്വീകരിച്ച്‌ ഏവരെയും ഞെട്ടിച്ചത്. ഗ്രൂപ്പ് ഡിയില്‍ നൈജീരിയക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ സ്ട്രൈക്കര്‍ നിക്കോളാ കാലിനിച്ചിനോട് പകരക്കാരനായി ഇറങ്ങാന്‍ കോച്ച്‌ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താരം ഇതിനു തയ്യാറായില്ല. ഇതേ തുടര്‍ന്നു കാലിനിച്ചിനെ ക്രൊയേഷ്യ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഇംഗ്ലണ്ടിന് ഇന്ത്യയുടെ മുന്നറിയിപ്പ്, ഇത് വെറും സാംപിള്‍!! ശ്രേയസ്സും സംഘവും കസറി

ക്രൊയേഷ്യന്‍ കോച്ച്‌ സ്ലാറ്റ്കോ ഡാലിച്ചാണ് കാലിനിച്ചിനെ ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച്‌ ഔദ്യോഗികമായി അറിയിച്ചത്. ഇതേ തുടര്‍ന്നു റോഷിനോയിലെ ദേശീയ ടീമിന്റെ പരിശീലനക്യാംപില്‍ നിന്നും കാലിനിച്ച്‌ നാട്ടിലേക്കു തിരിച്ചുപോവുകയും ചെയ്തതായി ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

നൈജീരിക്കെതിരേ നടന്ന കളിയില്‍ രണ്ടാംപകുതിയില്‍ പകരക്കാരനായി ഇറങ്ങാന്‍ കാലിനിച്ച്‌ വാംഅപ്പ് നടത്തിയിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍ പുറംവേദനയെ തുടര്‍ന്നു തനിക്കു ഇറങ്ങാനാവില്ലെന്ന് കാലിനിച്ച്‌ പറയുകയായിരുന്നുവെന്ന് കോച്ച്‌ ഡാലിച്ച്‌ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments