മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും വൈറലായി ശ്രേയസ് അയ്യരുടെ ഹാട്രിക്ക് പ്രകടനം; ഐ പി എല്ലിലെ താരമായി ശ്രേയസ്

153

റോയല്‍ ചലഞ്ചേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് ബൗളിങ് പ്രകടനം ഒരുകാലത്തും മറക്കാന്‍ സാധ്യതയില്ല. മഴകാരണം ഇരു ടീമുകള്‍ക്കും അഞ്ച് ഓവര്‍ മാത്രമാണ് അനുവദിച്ചിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് തകര്‍പ്പനായി തുടങ്ങി.

ആദ്യ ഒമ്പത് പന്തില്‍ തന്നെ 35 റണ്‍സ്. എന്നാല്‍ ഗോപാല്‍ ബാംഗ്ലൂരിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. തകര്‍പ്പന്‍ ഹാട്രിക് ബൗളിങ് പ്രകടനം. പുറത്തായ മൂന്ന് പേരും ലോകോത്തര താരങ്ങള്‍. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ വിരാട് കോലിയെ ലോങ് ഓണില്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സും പുറത്ത്. പിന്നാലെ ക്രീസിലെത്തിയ ഓസ്‌ട്രേലിയന്‍ താരം മാര്‍ക്‌സ് സ്‌റ്റോയിനിസിനും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.