HomeNewsLatest Newsയൂറോ കപ്പ്‌: പോളണ്ടിനെ അപ്രതീക്ഷിത ഗോളിൽ അട്ടിമറിച്ച് സ്ലൊവാക്കിയയ്ക്ക് സ്വപ്നത്തുടക്കം

യൂറോ കപ്പ്‌: പോളണ്ടിനെ അപ്രതീക്ഷിത ഗോളിൽ അട്ടിമറിച്ച് സ്ലൊവാക്കിയയ്ക്ക് സ്വപ്നത്തുടക്കം

യൂറോ കപ്പില്‍ ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ ഗ്രൂപ്പ് ഇയില്‍ പോളണ്ടിന് തോല്‍വി. സ്ലൊവാക്കിയയാണ് പോളണ്ടിനെ 2-1ന് തോല്‍പ്പിച്ചത്. പന്തടക്കത്തിലും അവസരം സൃഷ്ടിക്കുന്നതിലും ലെവന്‍ഡോസ്‌കിയുടെ പോളണ്ടായിരുന്നു മുന്നില്‍. എന്നാല്‍ ഗോള്‍ കീപ്പര്‍ സെസ്‌നിയുടെ സെല്‍ഫ് ഗോള്‍ സ്ലോവാക്കിയക്ക് 18ാം മിനിറ്റില്‍ ലീഡ് നല്‍കുകയായിരുന്നു. തുടര്‍ന്ന് 46ാം മിനിറ്റില്‍ കരോള്‍ ലിനേറ്റിയിലൂടെ പോളണ്ട് സമനില പിടിച്ചു. 62ാം മിനിറ്റില്‍ ഗ്രസെഗോര്‍സ് ക്രച്ചോവിയാക് ചുവപ്പ് കാര്‍ഡ് ലഭിച്ച്‌ പുറത്തായതും പോളണ്ടിന് തിരിച്ചടിയായി. 69ാം മിനിറ്റില്‍ ഇന്റര്‍മിലാന്റെ മിലന്‍ സ്‌ക്രിനിയര്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ സ്ലൊവാക്കിയയുടെ ലീഡ് ഉയര്‍ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments