സിഡ്‌നി ടെസ്റ്റ്: ഒന്നാം ദിനത്തിൽ ഇന്ത്യ ശക്തമായ നിലയില്‍ ( 303/4 )

4

ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ ഒന്നാം ദിനം കാളി അവസാനിക്കുമ്ബോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ഇന്ത്യ 4 വിക്കെറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എടുത്തിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പൂജാരയുടെ സെഞ്ചുറിയുടെയും, മയിങ്കിന്റെ പ്രകടനവുമാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്. 130 റണ്‍സുമായി പുജാരയും, 39 റണ്‍സുമായി വിഹരിയുമാണ് ക്രീസില്‍. മായങ്ക്(77), കെ എല്‍ രാഹുല്‍(9), കൊഹ്‌ലി(23), രഹാനെ(18) എന്നിവരാണ് ഔട്ട് ആയത്.

15 ബൗണ്ടറികള്‍ അടങ്ങുന്നതെയിരുന്നു പൂജാരയുടെ സെഞ്ചുറി. തന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിലും മായങ്ക് അഗര്‍വാള്‍ അര്‍ധശതകം നേടി. 77 റണ്‍സാണ് മായങ്ക് എടുത്തത്. ഏഴ് ഫോറം രണ്ട് സിക്സും അടങ്ങുന്നതെയിരുന്നു മായങ്കിന്റെ ഇന്നിങ്‌സ്.