HomeSportsമഹേന്ദ്ര സിംഗ് ധോണിയ്ക്കായി വിരമിക്കല്‍ പരമ്പര സംഘടിപ്പിക്കാനൊരുങ്ങി ബിസിസിഐ; ചരിത്രമാകുമെന്ന് ആരാധകർ

മഹേന്ദ്ര സിംഗ് ധോണിയ്ക്കായി വിരമിക്കല്‍ പരമ്പര സംഘടിപ്പിക്കാനൊരുങ്ങി ബിസിസിഐ; ചരിത്രമാകുമെന്ന് ആരാധകർ

മഹേന്ദ്ര സിംഗ് ധോണിയ്ക്കായി വിരമിക്കല്‍ പരമ്ബര സംഘടിപ്പിക്കാനുളള ആലോചയിലാണെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഐപിഎല്ലിന് ശേഷമാകും ധോണിയ്ക്കായി ബിസിസിഐ വിരമിക്കല്‍ പരമ്ബര സംഘടിപ്പിക്കുക. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച്‌ വിവിധ മാധ്യമങ്ങലാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ധോണി ആരാധകരെ സംബന്ധിച്ച്‌ ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. നേരത്തെ സച്ചിന്‍ വിരമിച്ചപ്പോള്‍ മാത്രമാണ് അത്തരമൊരു പരമ്ബര ബിസിസിഐ സംഘടിപ്പിച്ചത്. അന്ന് വെസ്റ്റിന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളി. ‘ഐപിഎല്ലിനിിടെ ഇക്കാര്യം തീര്‍ച്ചയായും ഞങ്ങള്‍ ധോണിയുമായി സംസാരിക്കും. ധോണിയുടെ അഭിപ്രായം മാനിച്ച്‌ കൊണ്ടുളള ഒരു സ്റ്റേഡിയത്തിലോ സ്ഥലത്തോ വെച്ചാകും ആ മത്സരം നടത്തുക. ധോണി സമ്മതിച്ചില്ലെങ്കിലും ധോണിയ്ക്കുളള യഥാര്‍ത്ഥ ആദരവ് ആയിരിക്കും അത്’ പേര് വെളിപ്പെടുത്താത്ത ബിസിസിഐ പ്രതിനിധി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments