രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാര്‍ജിനില്‍ വിജയം കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നു ഹൈദരാബാദില്‍ രണ്ടാം ടെസ്റ്റിനിറങ്ങുന്നു. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഉമേഷ് യാദവിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി വിന്‍ഡീസ് ബാറ്റിംഗിന് ക്രെഗ് ബ്രാത്വെയ്റ്റ് തുടക്കമിട്ടു. ക്രെഗിനൊപ്പം കീറണ്‍ പവലാണ് വിന്‍ഡീസിനായി ഓപ്പണിംഗ് ബാറ്റിങ്ങിനിറങ്ങിയത്. മാറ്റമില്ലാതെ ഇന്ത്യ ആദ്യടെസ്റ്റില്‍ ഒരു ഇന്നിംഗ്സിനും 272 റണ്‍സിനും ജയിച്ച ടീമില്‍ ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. പുതിയരീതിയില്‍ 12 അംഗ ടീമിനെ മത്സരത്തലേന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ കളിയില്‍ രാജ്കോട്ടില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 649/9 എന്ന സ്കോര്‍ ഉയര്‍ത്തിയശേഷം രണ്ട് ഇന്നിംഗ്സുകളിലും വിന്‍ഡീസിനെ ആള് ഒൗട്ടാക്കുകയായിരുന്നു. രണ്ട് ഇന്നിംഗ്സുകളിലുമായി 99 ഒാവര്‍ മാത്രമേ ഇന്ത്യയ്ക്ക് എറിയേണ്ടിയും വന്നുള്ളൂ.
രണ്ടാം ടെസ്റ്റിൽ ജയം ലക്ഷ്യമിട്ട് ഇന്ത്യ, ടോസ് നേടിയ വിന്‍ഡീസിന് ബാറ്റിംഗ്
RELATED ARTICLES