HomeSportsഎട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ പാകിസ്താനെതിരെ ഇന്നിറങ്ങുന്നു; സാഫ് ഫുട്ബോൾ സെമി ഇന്ന്

എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ പാകിസ്താനെതിരെ ഇന്നിറങ്ങുന്നു; സാഫ് ഫുട്ബോൾ സെമി ഇന്ന്

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഫുട്‌ബോള്‍ മൈതാനത്ത് നേര്‍ക്കുനേര്‍ എത്തുന്നു. സാഫ് ഫുട്‌ബോളിന്റെ സെമിയില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് രണ്ടുക്കൂട്ടരും കളത്തിലറങ്ങുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എഴിനാണ് ഏവരും കാത്തിരിക്കുന്ന പോരാട്ടം. 2013ല്‍ കാഠ്മണ്ഡുവില്‍ വെച്ചാണ് അവസാനമായി രണ്ട് ടീമുകളും ഏറ്റുമുട്ടിയത്. അന്ന് 1-0ത്തിന് വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

ഇപ്പോള്‍ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ യാത്ര. അണ്ടര്‍ 23 ടീമിനെയാണ് ഇന്ത്യ ഇവിടെ അണിനിരത്തിയിരിക്കുന്നത്. ആഷിഖ് കുരുണിയന്‍, ക്യാപ്റ്റന്‍ സുഭാശിഷ് ബോസ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ കുറവാണ്.

2005നുശേഷം ആദ്യമായാണ് പാകിസ്താന്‍ ചാംപ്യന്‍ഷിപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. 1997ല്‍ മൂന്നാം സ്ഥാനം നേടിയതാണ് സാഫ് ഫുട്‌ബോളില്‍ പാകിസ്താന്റെ ഏറ്റവും വലിയ നേട്ടം. അടുത്തകാലത്ത് പാകിസ്താന് ഫിഫയുടെ വിലക്കുണ്ടായിരുന്നു. ഇതേതുടര്‍ന്ന് 2017 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ പാകിസ്താന്‍ ഫുട്‌ബോളില്‍നിന്ന് പുറത്തായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments