HomeSportsലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കൃത്യമായ ടിപ്സുമായി സച്ചിൻ ടെണ്ടുൽക്കർ

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കൃത്യമായ ടിപ്സുമായി സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യയുടെ ലോകകപ്പ് സാധ്യതയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ സച്ചിനും സംഘത്തിലുണ്ടായിരുന്നു. നായകന്‍ കോലി മാത്രം വിചാരിച്ചാല്‍ ലോകകപ്പ് നേടാന്‍ ഇന്ത്യക്കു കഴിയില്ലെന്ന മുന്നറിയിപ്പാണ് സച്ചിന്‍ നല്‍കിയിരിക്കുന്നത്. ഓരോ മല്‍സരത്തിലും ഒന്നിലേറെ താരങ്ങള്‍ ഉത്തരവാദിത്വമേറ്റെടുത്ത് മികച്ച പ്രകടനം നടത്തിയേ തീരൂ. ടീമിന്റെയാകെ പിന്തുണയില്ലാതെ കോലിയെ മാത്രം ആശ്രയിച്ച് ഇന്ത്യക്ക് എല്ലാ മല്‍സരങ്ങളും ജയിക്കാന്‍ കഴിയില്ല. കോലി ടീമിനായി എല്ലാ കളികളിലും മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നാല്‍ അതു തിരിച്ചടിയാവുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്ക് ഏറെ തലവേദനയുണ്ടാക്കുന്ന നാലാം നമ്പറിനെക്കുറിച്ച് സച്ചിന് കൃത്യമായ അഭിപ്രായമുണ്ട്. ഈ പൊസിഷനില്‍ എല്ലാ മല്‍സരങ്ങൡും ഒരാളെ ഇറക്കുന്നതിനോടു യോജിപ്പില്ല. സാഹചര്യം കൂടി അനുസരിച്ചായിരിക്കണം ആരെയാണ് ഇറക്കുകയെന്ന് തീരുമാനിക്കേണ്ടതെന്നും സച്ചിന്‍ പറഞ്ഞു. ലോകകപ്പില്‍ റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യുസ്വേന്ദ്ര ചഹലിനും ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments