ടെസ്റ്റ്‌ കരിയറിൽ സച്ചിൻ സ്റ്റമ്പ് ചെയ്യപ്പെട്ട ആ ഒരേയൊരു സന്ദർഭം സംഭവിച്ചത് ഇങ്ങനെ !

34

കരിയറിൽ ഒരിക്കലെങ്കിലും സച്ചിനെ പുറത്താക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു ബൗളര്‍ പോലുമുണ്ടാവില്ലെന്നുറപ്പാണ്. അത്രയും വിസ്മയിപ്പിക്കുന്ന ബാറ്റിങ് കരിയറാണ് സച്ചിന്റേത്.ടെസ്റ്റ് കരിയറില്‍ ഒരേയൊരു തവണ മാത്രമേ അദ്ദേഹം സ്റ്റംപ് ചെയ്യപ്പെട്ട് പുറത്തായിട്ടുള്ളൂ. 2001ല്‍ ബെംഗളൂരുവില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇത്. അന്ന് സച്ചിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതാവട്ടെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ജെയിംസ് ഫോസ്റ്ററായിരുന്നു. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍ അതേപ്പറ്റി പറയുന്നു:

സച്ചിന്‍ 90കളില്‍ ബാറ്റ് ചെയ്യവെയാണ് ഹുസൈന്‍ സ്പിന്നര്‍ ആഷ്‌ലി ജൈല്‍സിനെ പന്തേല്‍പ്പിച്ചത്. കണിശതോയെ ബൗള്‍ ചെയ്ത ജൈല്‍സിന്റെ ഓവറില്‍ സച്ചിനെ ജെയിംസ് ഫോസ്റ്റര്‍ സ്റ്റംപ് ചെയ്ത് ഒൗട്ടാക്കുകയായിരുന്നു. സ്റ്റംപിനോട് വളരെ ക്ലോസായി, ബാറ്റ്‌സ്മാന് ഒരു പഴുതും നല്‍കാതെയായിരുന്നു അദ്ദേഹത്തിന്റെ ബൗളിങ്. ഇത് സച്ചിനെ സമ്മര്‍ദ്ദത്തിലാക്കുകയും മുന്നോട്ട് കയറിക്കളിച്ച അദ്ദേഹത്തെ സ്റ്റംപ് ചെയ്ത് ഔട്ടാക്കാന്‍ സഹായിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.