പുതുചരിത്രം: രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍ നേടുന്ന രണ്ടാമത്തെ പുരുഷതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

15

രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍ തികച്ച രണ്ടാമത്തെ പുരുഷ താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്വീഡനെതിരായ യുവേഫ നാഷന്‍സ് ലീഗ് മത്സരത്തിലാണ് പോര്‍ച്ചുഗലിനായി റൊണാള്‍ഡോ തന്റെ നൂറാമത് രാജ്യാന്തര ഗോള്‍ പൂര്‍ത്തിയാക്കിയത്. അലി ഡെയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഫുട്ബോള്‍ താരം രാജ്യാന്തര മത്സരത്തില്‍ 100 ഗോളുകള്‍ തികയ്ക്കുന്നത്. ഇറാന് വേണ്ടി 109 തവണ ഗോളുകളാണ് അലി ഡെ സ്വന്തമാക്കിയിരുന്നത്. മത്സരത്തിന്റെ 45ാം മിനിറ്റിലാണ് തന്റെ നൂറാം അന്താരാഷ്ട്ര ഗോള്‍ റൊണാള്‍ഡോ നേടിയത്. എതിരില്ലാത്ത് രണ്ട് ഗോളിന് പോര്‍ച്ചുഗല്‍ സ്വിഡനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ടാംഗോള്‍ നേടിയതും റോണോ ആയിരുന്നു.