രോഹിത് ശര്‍മ്മയ്ക്ക് ഇനി പുതിയൊരു നേട്ടം കൂടി; ഇനി സച്ചിനും ഗാംഗുലിക്കുമൊപ്പം

26

ഏറ്റവും വേഗം 10000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ നാലാമതെത്തി ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയായിരുന്നു രോഹിതിന്റെ ഈ നേട്ടം. 260 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് ലിസ്റ്റ് എ ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ചത്. 252 ഇന്നിംഗ്സുകളില്‍ ഈ നേട്ടത്തിലെത്തിയ സൗരവ് ഗാംഗുലി രണ്ടാം സ്ഥാനത്തും, 257 ഇന്നിംഗ്സുകളില്‍ ഈ നാഴികക്കല്ല് താണ്ടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗം 10000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങളില്‍ രോഹിതിന് മുന്നിലുള്ളത് വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ്. 219 ഇന്നിംഗ്സുകളില്‍ 10000 റണ്‍സ് തികച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ള ഇന്ത്യന്‍ താരം.