ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; ടീമംഗങ്ങൾ സുരക്ഷിതർ

28

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശാസ്ത്രിയുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ പരിശീലക സംഘത്തിലെ മൂന്നു പേര്‍ ഐസലേഷനിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്ബരയിലെ നാലാം ടെസ്റ്റ് ഓവലില്‍ നടക്കുന്നതിനിടെയാണ് ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യന്‍ ടീമിലെ മറ്റുതാരങ്ങളെ കഴിഞ്ഞ ദിവസം വൈകിട്ടും ഞായറാഴ്ച രാവിലെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെയെല്ലാം ഫലം നെഗറ്റീവാണ്. ബൗളിങ് കോച്ച്‌ ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച്‌ ആര്‍ ശ്രീധരന്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെയാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് ബിസിസിഐ മെഡിക്കല്‍ സംഘം ഐസുലേഷനിലാക്കിയിരിക്കുന്നത്.